Tuesday, May 4, 2010

എല്ലാം ഒരു ശ്വാസം

“വിശ്വാസം അതല്ലേ എല്ലാം “
ആരു ചൊല്ലിയീ അസത്യം 
ആരെ വിശ്വസിക്കണമീ 
ധാത്രിതന്‍ മടിയില്‍
എന്‍റെ വിശ്വാസം 
നിന്‍റെയവിശ്വാസമാകുവാന്‍ 
വെറുമൊരു ‘അ’കാരത്തിന്‍ 
ദൂരം മാത്രം 
മാതാതന്‍ വിശ്വാസം 
ചൂഷണം ചെയ്യുന്ന 
മക്കളിന്‍ വിശ്വാസ-
മെന്തേ എല്ലാമാകാതിരുന്നു 
വഞ്ചിതരാകും പതിയും 
പാതിയും എല്ലാമായ് 
കരുതിയിരുന്നൊരീ വിശ്വാസമിന്നെവിടെ ?
അപ്പൊഴും നെടുവീര്‍പ്പിടാം
“എല്ലാമൊരു വിശ്വാസ”മെന്ന് 
എവിടെയാ വിശ്വാസമെന്നു 
ഞാന്‍ തിരയുന്നു 
ഇവിടെ വെറും 
ശ്വാസമെന്നു തിരിച്ചറിയുന്നു 
ചൊല്ലുന്നു ഞാനിനി 
“എല്ലാം വെറുമൊരു ശ്വാസം “



ഇതിനെ കവിത എന്നു വിളിച്ചതിന് എന്നെ തല്ലേണ്ടിവരുമെന്ന് അറിയാം .നല്ലവരായ വായനക്കാര്‍ സഹകരിക്കാതിരിക്കില്ല!