Wednesday, January 1, 2014

ഒരു യാത്ര പിന്നെയും ...

ഒരുനാൾ സന്ധ്യയ്ക്ക്,
ജനശതാബ്ധിയാണേ,
സ്വതവേ കായ് കൂടുതലാണേ,
ഓൺലൈനിലുർപ്പ്യയിരുപത് പിന്നേം
കൂട്ടിയാണ് സീറ്റൊരെണ്ണം ബുക്കിയത്,
എന്നിട്ടോ?
കക്കൂസിൽ വെളിച്ചോമില്ല,
പുറത്തേ പൈപ്പിൽ വെള്ളോമില്ല.
എതിരേ പോകുന്ന വണ്ടികൾക്കൊക്കെയും,
വേണ്ടുവോളം നേരം നിർത്തിക്കൊടുക്കുന്നുണ്ടെന്നതാ-
ണാകെയൊരാശ്വാസം,ആളുകൾക്ക്
കീയാനും കേറാനും നേരം കഷ്ടിയാണേലും..
വേണ്ടായിരുന്നെന്ന് തോന്നാൻ തുടങ്ങിയേട്ത്തു
നിന്നാണിവന്റെ വേഗതകൂടിയതും
ആശ്വാസമായതും...
പിറ്റേന്ന് വെളുപ്പിനു,
രാജധാനി‌യാണേ,
താമരശ്ശേരി,കല്പറ്റ,പനമരം
സ്റ്റോപ്പുകളിത്രമാത്രാണേ,
നിർത്തിയേട്ത്തുന്നൊക്കെയും
പറയുന്നതാണേ,
പിന്നെ,പിന്നെ,പിന്നെ
പാഞ്ഞു പാഞ്ഞ് പാഞ്ഞ്....
മുടിക്കെട്ട് കുത്തുകമ്പിയൊക്കും
വളവുകളൊക്കെയും
വളഞ്ഞും തിരിഞ്ഞും
തിരിഞ്ഞും വളഞ്ഞും
കയറി കയറി കയറി
കയറി.......
എടത്തുംകുന്നിലേക്കൊരു
സാധാരണക്കാരന്റെ മുച്ചക്ര വണ്ടി
(ഈ‌യൊരു വണ്ടീ കേറുമ്പോഴോ
ഇറങ്ങുമ്പോഴോ ഞാനൊരു
സാധരണക്കാരൻ പോലുമായീലല്ലോ-
യെന്ന് പലപ്പോഴും...
പലയിടങ്ങളിലും......)
 വിളിച്ചപ്പോൾ,
കായമ്പതു കിട്ടുന്നേന്റെ തെളിച്ചോം
പൊട്ടിപ്പാളീസായ നിരത്തിലൂടെ
പോകണോല്ലോന്ന ഇരുട്ടും
സമ്മിശ്രമായോരു രസ വക്ത്രം വിരിഞ്ഞു
കരിമലകയറ്റം കഠിനം പൊന്നയ്യപ്പാ...
ടാറുചെയ്തില്ലേലും വേണ്ടീല്ലേനു,
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും..
കുന്നിമുകളിൽ ഡ്രൈവറുചേട്ടനു സ്തുതി!