ഈ യാത്ര നീട്ടുവതെന്തിനു ഞാൻ
എൻനേർക്കു നീളുന്ന ദൂരമളക്കുവാൻ
കാത്തിരിക്കുന്നുവോ നീ അകലെയായ് ?
ഇനിയും നീ എന്തിനു കാക്കണമീതീരം
സഹയാത്രികരായ് നാം നീങ്ങിയ
വീഥിയിൽ നിന്നു നിനക്കിന്നു
പിരിയുവൻ നേരമായ് !
കാത്തിരിക്കുന്നതാ നിന്നെപ്പുണരുവാൻ
മരുമാരുതംതൻകരങ്ങളീ ജലധിതന്നക്കരെ !
ഇല്ലയെൻ കണ്ഠത്തിലൊരുവാക്കുപോലും
പോകൂ നീയെൻ ചാരെനിന്നും
നിൻനിനവുകൾ നിദ്രയെ പുൽകിടട്ടെ !