``ആരാ മനസ്സിലായില്ലല്ലോ?''
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ച മണ്ണില്‍ നിന്നു കേട്ട ആ ചോദ്യം
എന്നിലുണ്ടാക്കിയ അമ്പരപ്പില്‍ നിന്നും മുക്തനാകുമ്പോഴേക്കും അടുത്ത
ചോദ്യമുയര്‍ന്നു.
``ഇതാരാപ്പാ ഇവിടെയൊന്നും കാണാത്തൊരാള്?''
വെറും രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് ഈ മണ്ണാകെ മാറിപ്പോയിരിക്കുന്നു,അതോ മാറ്റങ്ങള്‍
വന്നിരിക്കുന്നത് എന്നിലാണോ? അറിയില്ല.ഏറെ നേരം കഴിഞ്ഞിട്ടും ആ ചോദ്യം എന്റെ
കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
``ആരാണു ഞാന്‍ ?''
എന്നും ഞാന്‍ ഉത്തരം തേടി അലഞ്ഞിട്ടുള്ള ചോദ്യമല്ലേ ഇത്.മണ്ണില്‍ ജനിച്ചു
മണ്ണില്‍ മറഞ്ഞവര്‍ക്കാര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ചോദ്യം -
`` ആരാണു ഞാന്‍ ?''.
വ്യര്‍ത്ഥമായ ഈ ചോദ്യവും പേറിയുള്ള യാത്രകള്‍,ഹൊ ! കഷ്ടം.എന്തിനു വേണ്ടിയാണ് ഈ
യാത്രകള്‍ ? വൃഥാവിലാകുന്ന കാത്തിരിപ്പുകള്‍ ...
ഉത്തരമില്ലാത്ത ഈ ചോദ്യമായിരുന്നോ എന്നിലെ പറിച്ചുനടലിനു കാരണമായത് ? ഇതിനു
വേണ്ടിയായിരുന്നോ ഈ മണ്ണില്‍ പുതഞ്ഞുതുടങ്ങിയ എന്റെ തായ് വേരുകള്‍
വെട്ടിമാറ്റിയത്....
എന്റെ സ്വപ്‌നങ്ങള്‍ , അവയായിരുന്നു സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമ്മുള്ളവയെന്ന്
എന്നെ പഠിപ്പിച്ചത്.നാളുകള്‍ക്കിപ്പുറം എന്റെ സ്വപ്‌നങ്ങളില്‍ കറുപ്പും വെളുപ്പും
മാത്രം.ഞാന്‍ കണ്ട നിറമുള്ള സ്വപ്‌നങ്ങള്‍ ഇന്നെനിക്കു പഴങ്കഥയായ് പോലും
ഓര്‍ത്തെടുക്കാന്‍ താല്‌പര്യമില്ലാതായിരിക്കുന്നു .
എന്റെ മണ്ണില്‍ ഞാനിന്നു പ്രവാസിയായിരിക്കുന്നു,വേരുകള്‍ ഇല്ലാത്ത വെറും
ഇത്തിള്‍കണ്ണി പോലെ എന്റെ ജന്മവും . ഇനിയുള്ള നാളെകള്‍ എന്റെ
കാത്തിരിപ്പുകളായിരിക്കും , എന്റെ മണ്ണിലേക്ക് മണ്ണായി മടങ്ങുവാന്‍ ....
ആരവങ്ങളില്ലാതെ, യാത്രയയപ്പുകളില്ലാതെ ബന്ധങ്ങളുടെ ചങ്ങലകളില്ലാത്ത ലോകത്തിലേക്ക്
ഒറ്റയാനായ്....?