Monday, August 31, 2009

ആത്മ വ്യഥകള്‍

``ആരാ മനസ്സിലായില്ലല്ലോ?''
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ച മണ്ണില്‍ നിന്നു കേട്ട ആ ചോദ്യം
എന്നിലുണ്ടാക്കിയ അമ്പരപ്പില്‍ നിന്നും മുക്തനാകുമ്പോഴേക്കും അടുത്ത
ചോദ്യമുയര്‍ന്നു.
``ഇതാരാപ്പാ ഇവിടെയൊന്നും കാണാത്തൊരാള്‌?''
വെറും രണ്ടുവര്‍ഷങ്ങള്‍ കൊണ്ട്‌ ഈ മണ്ണാകെ മാറിപ്പോയിരിക്കുന്നു,അതോ മാറ്റങ്ങള്‍
വന്നിരിക്കുന്നത്‌ എന്നിലാണോ? അറിയില്ല.ഏറെ നേരം കഴിഞ്ഞിട്ടും ആ ചോദ്യം എന്റെ
കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
``ആരാണു ഞാന്‍ ?''
എന്നും ഞാന്‍ ഉത്തരം തേടി അലഞ്ഞിട്ടുള്ള ചോദ്യമല്ലേ ഇത്‌.മണ്ണില്‍ ജനിച്ചു
മണ്ണില്‍ മറഞ്ഞവര്‍ക്കാര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ചോദ്യം -
`` ആരാണു ഞാന്‍ ?''.
വ്യര്‍ത്ഥമായ ഈ ചോദ്യവും പേറിയുള്ള യാത്രകള്‍,ഹൊ ! കഷ്ടം.എന്തിനു വേണ്ടിയാണ്‌ ഈ
യാത്രകള്‍ ? വൃഥാവിലാകുന്ന കാത്തിരിപ്പുകള്‍ ...
ഉത്തരമില്ലാത്ത ഈ ചോദ്യമായിരുന്നോ എന്നിലെ പറിച്ചുനടലിനു കാരണമായത്‌ ? ഇതിനു
വേണ്ടിയായിരുന്നോ ഈ മണ്ണില്‍ പുതഞ്ഞുതുടങ്ങിയ എന്റെ തായ്‌ വേരുകള്‍
വെട്ടിമാറ്റിയത്‌....
എന്റെ സ്വപ്‌നങ്ങള്‍ , അവയായിരുന്നു സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമ്മുള്ളവയെന്ന്‌
എന്നെ പഠിപ്പിച്ചത്‌.നാളുകള്‍ക്കിപ്പുറം എന്റെ സ്വപ്‌നങ്ങളില്‍ കറുപ്പും വെളുപ്പും
മാത്രം.ഞാന്‍ കണ്ട നിറമുള്ള സ്വപ്‌നങ്ങള്‍ ഇന്നെനിക്കു പഴങ്കഥയായ്‌ പോലും
ഓര്‍ത്തെടുക്കാന്‍ താല്‌പര്യമില്ലാതായിരിക്കുന്നു .
എന്റെ മണ്ണില്‍ ഞാനിന്നു പ്രവാസിയായിരിക്കുന്നു,വേരുകള്‍ ഇല്ലാത്ത വെറും
ഇത്തിള്‍കണ്ണി പോലെ എന്റെ ജന്മവും . ഇനിയുള്ള നാളെകള്‍ എന്റെ
കാത്തിരിപ്പുകളായിരിക്കും , എന്റെ മണ്ണിലേക്ക്‌ മണ്ണായി മടങ്ങുവാന്‍ ....
ആരവങ്ങളില്ലാതെ, യാത്രയയപ്പുകളില്ലാതെ ബന്ധങ്ങളുടെ ചങ്ങലകളില്ലാത്ത ലോകത്തിലേക്ക്‌
ഒറ്റയാനായ്‌....?



3 comments:

  1. da ne naatil ethiyapo aarelum chodicho aara ennu?
    vayasaya aal aano kannu kaanillayirikum. hi hi hi hi

    ReplyDelete
  2. ആത്മവ്യഥകള്‍ ഇത്തിരി tough തന്നെയാണ്... ബുദ്ധനും വിവേകാനന്ദനും ഒക്കെ തിരഞ്ഞത് ഇത് തന്നെയല്ലേ?.. താനാരുവാ എന്ന്‍ ജഗതി ചോദിച്ചതും....

    ReplyDelete
  3. @ഹാപ്പി ബാച്ചിലേഴ്സ് - ഓരോ ചിന്തകളല്ലേ നമുക്ക് ജീവിക്കാന്‍ പ്രേരണയാവുന്നത് ....

    ReplyDelete