Monday, August 16, 2010

ചെങ്കണ്ണ്

സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിമൂന്ന് വര്‍ഷങ്ങള്‍
തിളക്കുന്നു ചോര കണ്ണിലും
വിളിക്കുന്നു ചെങ്കണ്ണെന്നുപേര്‍
മാധ്യമങ്ങള്‍ കാട്ടിയ കൃമികള്‍
കണ്ണില്‍ കടിപിടികൂട്ടുന്നു
പടരുന്നു നാടെങ്ങും
രക്തത്തിളപ്പിന്‍ അലകള്‍
പ്രതിഷേധമുയര്‍ത്തുന്ന കൈകള്‍
ചൊറിയാനായുമ്പോള്‍ 
അതിവിനയത്താല്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു
അവധിക്കപേക്ഷിച്ച് ഇലക്ട്രോണിക് കത്ത് പൊയ്ക്കഴിഞ്ഞു .
അപേക്ഷ ഇത്രമാത്രം
നാളെയിതിനെ മാധ്യമസൃഷ്ടിയെന്ന-
പരാധം പരത്താതിരുന്നെങ്കില്‍ ...










ചിത്രം ഗൂഗിളിനോട് കടപ്പാട്

23 comments:

  1. നാളെയിതിനെ മാധ്യമസൃഷ്ടിയെന്ന-
    പരാധം പരത്താതിരുന്നെങ്കില്‍ ...

    മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടിയാകട്ടെ എഴുത്ത്‌. അല്ലെങ്കില്‍ അത് മാധ്യമശ്രുഷ്ടി തന്നെ.

    ReplyDelete
  2. തിളക്കട്ടെ ചോര...പഴുപ്പ് പിടിച്ച ചെങ്കണ്ണുകള്‍ക്ക് മീതെ..

    ReplyDelete
  3. ചെങ്കണ്ണുകളും മഞ്ഞക്കണ്ണുകളും ഈ നാടിനെ....

    ReplyDelete
  4. പ്രതിഷേധം അലയടിക്കുകയാണല്ലോ കവിതയില്‍.
    സ്വാഭാവികത നഷ്ടപ്പെട്ട ഏതു കാഴ്ചയും നാടിന് അപകടമാണ്.

    ReplyDelete
  5. മാഷ് പറഞ്ഞത് ശരിയാണ്. പ്രതിഷേധിക്കേണ്ട കരങ്ങള്‍ ഇവിടെ ബന്ധിക്കപെട്ടിരിക്കുന്നു. ആരും തങ്ങളുടെ പ്രതിഷേധം തുറന്നു തുറന്നു പറയുന്നില്ല. ഇങ്ങനത്തെ കവിതകളിലൂടെ എങ്കിലും പ്രതിഷേധം ഉയരട്ടെ...

    ReplyDelete
  6. എന്നിട്ട്...ഇപ്പൊ ചെങ്കണ്ണു മാറിയോ?

    ReplyDelete
  7. Jishad Cronic - :)

    anoop ,
    പട്ടേപ്പാടം റാംജി ,
    വരയും വരിയും : സിബു നൂറനാട് ,
    രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
    വെഞ്ഞാറന്‍ - നന്ദി

    Hari | (Maths) –വെറുതെ ഇങ്ങനെ ചോരതിളച്ചു വരുന്നതാ മാഷേ അതു തനിയേ തണുത്തോളാം

    jayaraj - ഉയരട്ടെ...

    raadha - മാറി മാറി

    ReplyDelete
  8. കണ്ണ് കാണാൻ വയ്യ

    ReplyDelete
  9. തിമിരവും ,ചെങ്ങണ്ണും പടരുന്ന ഒരു സമൂഹം.....!!

    ReplyDelete
  10. @മുകിൽ,
    @നിയ ജിഷാദ് - സന്തോഷം
    @haina - എന്തു ചെയ്യാം അവസ്ഥ അതായിപോയി
    @പാലക്കുഴി - അതല്ലേ നമ്മുടെ വിധി!!

    ReplyDelete
  11. ഈ ചോരക്കണ്ണ് ഞാൻ കണ്ടിരുന്നില്ല കേട്ടൊ
    നന്നായിട്ടുണ്ട്....

    ReplyDelete
  12. അടുത്ത പോസ്റ്റിനുള്ള സമയമായി

    ReplyDelete
  13. ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരുന്നു.

    ReplyDelete
  14. ജിവി, ഉത്തരാധുനികതയിൽ കവിതയുടെ വശ്യത മറന്നുപോകുന്നുവോ? എന്നൊരു സംശയം ഇല്ലാതല്ല. ജിവിയിലെ വിപ്ലവകാരിയിൽ എന്നും തിളക്കമുള്ള കണ്ണിനേക്കാളേറെ ഉശിരുള്ള കവിതകളുണ്ടാവട്ടെ എന്നാശിക്കുന്നു.

    ആദ്യമേ പരയട്ടെ കവിത വായിക്കുമ്പോൾ ആ കണ്ണിന്റെ പടം എന്റെ എന്റെ കണ്ണിന് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു. എന്തോ ജീവിതത്തിൽ/ real life ൽ ഒരിക്കലും ആ ഒരു കണ്ണ് കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടാവാം. എല്ലാവർക്കും തോന്നിയോ എന്നറിയില്ല.

    ജിവി പറഞ്ഞത് വളരെ ശരിയാണ് ഓരോ നേതാവും/ ഉദ്ദ്യോഗസ്ഥനും നരിയായും പുലിയായും വരുമ്പോൾ രാഷ്ട്രീയത്തിന്റെ കറുത്ത കരങ്ങൾ അവയെ ബന്ധിക്കുന്നത് നമുക്ക് കാണാം (ഒരു സ്വകാര്യം ഏത് പുലിയാണ്/ പോലീസുകാരനാണ് ജിവി ലീവിന് അപേക്ഷിച്ചത്)

    സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു മറ്റവും കാണാത്തതിൽ കവിയുടെ വേദന മനസ്സിലാക്കുന്നു.

    ReplyDelete
  15. @divees
    ഉമേഷ്‌ പിലിക്കൊട്
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    Kalavallabhan
    പി എ അനിഷ്, എളനാട്
    ഹംസ
    jayarajmurukkumpuzha - വീണ്ടും കണ്ടതില്‍ സന്തോഷം
    @നന്ദന - കവിത എന്നു ഞാനിതിനെയൊക്കെ വിളിക്കുന്നത് ആ ഒരു വാക്കിന്റെ ആകര്‍ഷണത്വമോ എന്റെ അതിമോഹമോ ... കൊണ്ടാണ് . ഞാന്‍ ഒരു കവിയല്ലെന്ന് എനിക്ക് പൂര്‍ണ്ണബോധ്യം ഉണ്ട് . വരികള്‍ ഉള്ളിലുണ്ടാകുന്ന പ്രതിഷേധങ്ങളെ പുറത്തേക്കൊഴുക്കുവാനുള്ള മാര്‍ഗ്ഗം മാത്രം . ആഗ്രഹമില്ലാത്തതുകൊണ്ട്മാത്രം വഴിമാറി ആ കാഴ്ചയില്‍ നിന്നും ഒളിച്ച് നടക്കാം .പലപ്പോഴും ജീവിതത്തില്‍ ഇത്തരം കാഴ്ചകള്‍ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും ...

    ReplyDelete