ആരാ അപ്രത്ത് ?
മുറ്റത്തെ കാലടിശബ്ദം കേട്ട് കുഞ്ഞമ്പുമാഷ് ഇറയത്തേക്ക് വന്നു . കുന്നുമ്മലെ സ്കൂളിലെ ഹെഡ്മാസ്റ്ററായി പിരിഞ്ഞതാ കുഞ്ഞമ്പുമാഷ് . കഷണ്ടിത്തലയും കുടവയറും കട്ടികണ്ണടയും മാഷ്‌ക്ക് പേരുകൾ അനവധി സമ്മാനിച്ചിരുന്നു മാറി മാറി വന്നുപോയ ശിഷ്യഗണങ്ങൾ ! വളർച്ചയുടെ പടവുകൾ കയറിപ്പോകുന്ന കുരുന്നുകൾ മാറിമാറി വന്നുപൊയ്ക്കൊണ്ടിരുന്നു , കടന്നുപോയ കാലത്തിന്റെ കണക്കുപുസ്തകത്തിന്റെ താളുകളിൽ കൂട്ടിയും കൂറച്ചും കുഞ്ഞമ്പുമാഷും . വിരമിച്ച ശേഷം പൊതുകാര്യങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മാഷിപ്പോ വാർദ്ധക്യ സഹജമായ വയ്യായ്മകളിൽപെട്ട് ഓർമ്മകളെ അയവിറക്കി വീട്ടിലിരിക്കുന്നു .
ഓ ! നീയാരുന്നോ തമ്പാനേ .
മാഷ് കെട്ക്ൿന്നാ ഇണ്ടായിനി ?
അല്ല തമ്പാനേ . എന്താ തമ്പാനേ വിശേഷം ?
വിശേഷം ഒന്നൂല്ല മാഷേ . ശ്രീക്കുട്ടൻ ഇക്കൊല്ലം എട്ടിലേക്കായി മാഷേ .
അതെയോ ? നീ ഏടയാ ഓന ചേർത്തിനീ ?
മാഷ്‌ക്ക് അറീല്ലേ , പാലേന്റെകീയിലെ പുതിയ ഇംഗ്ലീഷിസ്കൂൾ . മൊട്ടമ്മലെ പോലീസിന്റെ മോനിപ്പോ ആ സ്കൂളിലാ പഠിപ്പിക്ക്ന്ന് . ഓൻ പറഞ്ഞു ആട നല്ല പഠിപ്പിക്കലാന്ന് . നമ്മെയോ ഒന്നും പഠിക്കാണ്ട് തെണ്ടിനടന്നു . ഓനങ്ങനെ ആവേണ്ടല്ല മാഷേ ?
അതു ശരിയാ തമ്പാനേ . പുതിയ ഇംഗ്ലീഷ് മീഡിയം നല്ലതെന്നയെന്ന കേക്ൿന്ന് .
ഇസ്കൂൾ നന്നായിറ്റൊന്നും കാര്യണ്ട്ന്ന് തോന്ന്ന്നില്ല മാഷേ . ഓൻ എന്റ്യെന്നല്ലേ ചെക്കൻ .
എന്താ തമ്പാനെ . ഓൻ പഠിക്കുന്നൊന്നുമില്ലേ ?
എവുതുന്നും വായിക്ൿന്നൊക്കെയ്ണ്ട് മാഷേ .
പിന്നെന്താ തമ്പാനേ പ്രശ്നം ?
മാഷ്‌ക്ക് ഓർമ്മില്ലേ , പയ്യിന്റെ കണക്ക് പഠിപ്പിക്കുമ്പം ചോദ്യം ചോയിച്ചിറ്റ് , എന്റെ വീട്ടിലെ പയ്യ് കുത്ത്‌ന്ന്യാന്ന് . അതോണ്ട് ഞാനയ്ന്റടുത്തൊന്നും പോലില്ലാന്ന് പറഞ്ഞത് ?
അതിനു നിന്നെ തല്ലീറ്റല്ലേ തമ്പാനേ നീ അന്ന് സ്കൂളിന്റെ മുൻപിൽ ആ പയ്യിനെ കൊണ്ട് കെട്ടിയത് . എന്റെ ചന്തീലിപ്പഴുമുണ്ട് അന്നത് കുത്ത്യേന്റെ പാട് !
ങാ ! മാഷേ അയിന്റെ പകരാന്ന് തോന്ന്‌ന്ന് എന്റെ ശ്രീക്കുട്ടൻ പയ്യിന്റെ കണക്ക് പഠിക്കാൻ ഭാഗ്യില്ലാണ്ടായെ ! ഓൻ പറയ്ന്ന്‌ണ്ടായിന് ഇനി പയ്യിന്റെ കണക്കൊന്നും പഠിക്കണ്ടാന്ന് ഓന്റെ മാഷ് പറഞ്ഞിനോലും !
ഒന്ന്വല്ല തമ്പാനേ , ഒക്കെ അന്നത്തെ മാഷന്മാരിന്റെ വെവരക്കേട് . എത്ര തല്ലീറ്റ്‌ണ്ട് ഞാനൊക്കെ . ഒന്നും വേണ്ടിയിരുന്നില്ലല്ലോന്ന് തോന്ന്വാ ഇപ്പോ !!
പൈ(3.14) ഉപയോഗിച്ച് നിർണ്ണയിക്കേണ്ട കണക്കുകൾ ഇനി ടൌ(6.28) വച്ച് മതിയെന്ന് യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ കെവിൻഹൂസ്റ്റണെന്ന സാർ പറഞ്ഞതായി വാർത്ത കണ്ടു .
http://news.keralakaumudi.com/news.php?nid=f1f1d81130c1ace44e338bd94be4ab60
കാലത്തിന്റെ കണക്കെടുപ്പിൽ തല്ലിപ്പഠിപ്പിക്കുന്നവരൊക്കെ ഒന്നോർക്കുക ; ആരും ഒന്നും തികഞ്ഞവരല്ല ! മനുഷ്യനെ തോല്പിച്ച് ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും കാലത്തിനൊപ്പം !
വാൽ : ഇതും പറഞ്ഞ് , പഠിക്കാണ്ട് ക്ലാസ്സിൽ പോയതിന് തല്ലുമേടിച്ച് സമരത്തിനൊന്നും ഇറങ്ങിയേക്കല്ലേ . ഞാനൊന്നും പറഞ്ഞിട്ടുമില്ല , നിങ്ങളൊന്നും കേട്ടിട്ടും ഇല്ല . ഇനി അഥവാ എന്തെങ്കിലും കേട്ടതായി തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമായിരിക്കും ;)

ഗൂഗിളിൽ സെർച്ചിയപ്പം കിട്ടിയതിന് കടപ്പാട് |

ഏത് പൈ ആണീ പൈ?
ReplyDeleteathanu parayunne padikkan pokunna samayathu appurathe maavil kalleriyaan pokalle ennu. paiyude class edutha annu paniyayairunnu.....!!!
ReplyDeletehahaha
:))
ReplyDeleteഎന്നാലും പയ്യിനെക്കൊണ്ടു മാഷെ കുത്തിപ്പിച്ചതു കടുപ്പമായി.പൈതഗോറസ് ക്ഷമിക്കട്ടെ!
ReplyDeleteപൈ കുത്തിക്കൊണ്ടിരിക്കയാ...
ReplyDeleteപൈയ്‌ക്ക് പകരം മറ്റൊന്ന്, എന്നാലും കണക്ക് ചെയ്യാതെ വയ്യല്ലോ...
ReplyDeleteഇനി എന്നെക്കൊണ്ടൊന്നും പയ്യിന്റെ പുറത്തുനിന്നും ടൌവിന്റെ പുറത്തുകയറാൻ പറ്റില്ലാട്ടാാ..
ReplyDeleteപൈ&കമ്പനി..
ReplyDeleteസംഗതി കലക്കി. പോസ്റ്റ് ഇഷ്ടമായി
ReplyDeleteആ ഭാഷ രസകരം. അഭിനന്ദനങ്ങള്‍
ReplyDelete:D
ReplyDeleteenthaayalum pi illathaavum ennaruiyumbol oru missing feeling do
ReplyDeleteഅഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി .
ReplyDelete