Wednesday, June 26, 2013

.

അർത്ഥഭേദം വരുത്തുന്നു
വാക്കുകൾ‌ക്ക്
ആരും മോശമല്ലല്ലോ !
കാര്യലാഭത്തിനായ്
സുഖഭോഗങ്ങളൊക്കെയും
പീഢനങ്ങളാക്കുമ്പോൾ ,
സൂര്യനെല്ലിയ്ക്കും കിളിരൂരിനും
ഷൊർണ്ണൂറിനും പറവൂരിനും
ഡെൽഹിയ്ക്കും മണിപ്പാലിനും
കാൽ‌ചുവട്ടിൽ ഒരു കൂടു
മെഴുകുതിരികളുരുകി തീരട്ടെ !
മണിപ്പൂരിലേയും കാശ്മീരിലേയും
പിന്നെ പേരറിയാതെത്രയോ
നാട്ടിലേയും വൃത്താന്തങ്ങൾക്കു മുൻപിൽ
കാതടച്ചിരിക്കാമിനിയും നമുക്ക് .
കുളിരാറ്റുവാനായ്
ചുരുൾ നീർത്താമിനിയും
പിറക്കുന്ന പത്രത്താളുകൾ
തുറന്നുവയ്ക്കാമിനിയും
വാർത്താവിഷപ്പെട്ടികൾ !







4 comments:

  1. വാര്‍ത്താവിഷങ്ങള്‍, ഇടതടവില്ലാതെ

    ReplyDelete
  2. പേരിടാന്‍ മറന്നു പോയതാണോ...

    ReplyDelete
  3. മണിപ്പൂരിലേയും കാശ്മീരിലേയും
    പിന്നെ പേരറിയാതെത്രയോ
    നാട്ടിലേയും വൃത്താന്തങ്ങൾക്കു മുൻപിൽ
    കാതടച്ചിരിക്കാമിനിയും നമുക്ക് ....

    കുളിരാറ്റുവാനായ് ചുരുൾ നീർത്താമിനിയും
    പിറക്കുന്ന പത്രത്താളുകൾ തുറന്നുവയ്ക്കാമിനിയും
    വാർത്താ വിഷപ്പെട്ടികൾ !

    ReplyDelete
  4. വരികള്‍ മനസ്സില്‍ തട്ടുന്നു

    ReplyDelete