ഇതിങ്ങനയൊക്കയേ വരൂ എന്നറിയാന്‍ വയ്യാത്തവരായി ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും മാത്രമേ ഉള്ളൂ എന്നു തോന്നുന്നു.അല്ലാ,എന്താ ഇപ്പൊ ഇങ്ങനൊരു ചിന്ത എന്നു തോന്നിയേക്കാം.കാലാകാലങ്ങളായി നടത്തപ്പെടുന്ന സ്വകാര്യ ബസ്സ് പണിമുടക്കുവാരാഘോഷത്തെ കുറിച്ചല്ലാതെ മറ്റൊന്നുമല്ല അടിയന്റെ മനസ്സിന്റെ വിങ്ങല്‍.അല്ലാ,അങ്ങനെയൊക്കെ തോന്നാനുള്ള അവകാശം ഉണ്ടോ എന്നറിയില്ല.ക്ഷമിക്കുമല്ലോ അടിയന്റെ ഈ അപരാധം.
പതിവുപോലെ സ്വകാര്യ ബസ്സ് സമരം ഇന്നു പിന്‍വലിച്ചു.ഹൊ! ഇവര്‍ക്കെന്തൊക്കെ സാധിച്ചു.പൊതുജനമെന്ന പേരില്‍ അറിയപ്പെടുന്ന സാധാരണ ജനങ്ങളെ(അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്നു കരുതാം;ഇവിടെ ജനങ്ങളെ പലതട്ടില്‍ കാണുന്നതുകൊണ്ട് ഇങ്ങനൊരു പദം ഉപയോഗിച്ചു കണ്ടിട്ടുള്ള ഇടങ്ങള്‍ ഒട്ടും കുറവല്ലല്ലോ?) വലയ്‌ക്കാവുന്നത്ര വലച്ചു.സ്വകാര്യ ബസ്സ് അവശ്യ സര്‍വീസായി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു!.ബസ്സോടിക്കാതിരുന്നതിനു കാരണം കാണിക്കണം എന്നു പറയാന്‍ കഴിഞ്ഞു(അവര്‍ക്കുമാത്രം കാരണം അറിയില്ലയിരിക്കും!).പെര്‍മിറ്റ് റദ്ദുചെയ്യുമെന്നു ഭീഷണി മുഴക്കി...അങ്ങനെ നീളുന്നു ജനകീയ സര്‍ക്കാറിന്റെ വിക്രിയകള്‍(ജനങ്ങള്‍ തിരഞ്ഞെടുത്തതുകൊണ്ട് അങ്ങനെ വിളിക്കാമല്ലോ?).അങ്ങനെ പേടിച്ചരണ്ട ബസ്സുമുതലാളിമാര്‍ സമരത്തില്‍നിന്നു പിന്മാറി.ജനനേതാക്കളുടെ ജനസമ്മതി വര്‍ദ്ധിക്കാന്‍ ഇതില്‍പരം എന്തു വേണം? നിരക്കു വര്‍ദ്ധന വരുന്നുണ്ട്,നിങ്ങള്‍(പൊതുജനങ്ങള്‍), ഞങ്ങള്‍(ഭരണാധിപര്‍) പറഞ്ഞതുമാത്രം അനുസരിച്ചാല്‍ മതി(ഞങ്ങള്‍ എന്തു പറയണമെന്നു അവര്‍ തീരുമാനിച്ചോളും!).സ്വകാര്യവത്‌കരണത്തിനും മുതലാളിത്തത്തിനും എതിരായി നിലകൊണ്ടിട്ടുള്ളവര്‍പോലും ഈ വിധം പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ അല്‌പമെങ്കിലും വിഷമൈക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ?
ഇത്രയൊക്കെ ആണെങ്കിലും ഞങ്ങളെ (പൊതുജനങ്ങളെ) യാത്രാദുരിതം ബാധിക്കാതിരിക്കാന്‍ കുറച്ചൊന്നുമായിരിക്കില്ല സര്‍ക്കാര്‍ ബുദ്ദിമുട്ടിയിരിക്കുന്നത്.എത്ര രാജശകടങ്ങളാണു നിരത്തിലിറക്കിയതു (രാജവാഴ്‌ച കാലയവനികക്കുള്ളില്‍മറഞ്ഞെങ്ങിലും അത്രത്തോളം പഴക്കമുള്ള ബസ്സുകളാണല്ലോ നമ്മുടെ സംസ്ഥാനത്തിനുള്ളത്) നാല്‌പതു സ്വകാര്യ ബസ്സുകള്‍ ഓടിയിരുന്ന വഴിയ്‌ലൂടെ നാലു സര്‍ക്കാര്‍വണ്ടിയെങ്കിലും ഓടിച്ചല്ലോ.അവയെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ സഹായിച്ച സാരഥികള്‍ക്കു ഓരോ പൊന്നാടയില്ലെങ്കിലും ഓരോ തോര്‍ത്തുമുണ്ടെങ്കിലും കൊടുത്താദരിക്കേണ്ടതാണ്.എരിതീയില്‍ എണ്ണ പോലെ ,നഷ്ട്‌ത്തിലോടുന്ന ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന് അതിന്റെ തോത്‌വര്‍ദ്ധിക്കാനെന്നവണ്ണം ആരംഭിച്ച low floor ബസ്സുകള്‍ ഈ കാലയളവില്‍ കാര്യക്ഷമമായി സര്‍വീസ് നടത്തിയിരുന്നെങ്കില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകുന്ന മരക്കൊമ്പെങ്കിലുമായേനെ.നഗരയാത്ര ഒരുപരിധിവരെയെങ്കിലും സുഗമ(ദു:സ്സഹ)മാക്കാന്‍ അവയ്‌ക്കു കഴിഞ്ഞേക്കുമായിരുന്നു.ശ്വാസം വലിക്കാന്‍പോലും കഴിയാത്തവന്‍ മൂക്കില്‌പൊടിവലിക്കാനെങ്കിലും ശ്രമിച്ചല്ലോന്നു സമാധാനിക്കാം.
കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ചിലവുകള്‍ക്കനുസൃതമായി നിരക്കുവര്‍ദ്ധന എല്ലാ മേഘലയേയും ബാധിക്കുമെന്നറിയാത്തവര്‍ ഇന്നിവിടെ ഉണ്ടാകുമെന്നു വിശ്വസിക്കാന്‍ വയ്യ.എത്ര ബുദ്ദിമുട്ടുള്ളവരായാല്‍പോലും സാഹചര്യത്തിനനുസരിച്ചു മാറുകയാണല്ലോ പതിവ്.അല്ലാതെ ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്തുവാന്‍ ഒരു വ്യവസ്ഥിതിക്കൊ,നേതാവിനൊ കഴിയാറില്ല;അതില്‍ പരാതി തോന്നേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നില്ല.പിന്നെ എന്തിനുവേണ്ടിയാണീ പ്രഹസനങ്ങള്‍? കാലാനുസൃതമായുള്ള പഠനങ്ങളിലൂടെ അതങ്ങു സാധിച്ചാല്‍പോരെ; ഞ(നി)ങ്ങള്‍ക്കു വേണ്ടി ഞങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിങ്ങള്‍ എന്തിനീ ക്രൂരത ഞങ്ങളോടു കാട്ടുന്നൂ,ഒഴിവാക്കിക്കൂടെ കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍.... കാത്തിരിക്കാം നമുക്ക് അടുത്ത സ്വകാര്യ ബസ്സ് സമര നാടകോത്സവത്തെ...... അയക്കാം നമുക്കു sms ുകള്‍.......അവരുടെ ഫോര്‍മാറ്റ് ഐയെസ്‌ആര്‍ഓ സ്‌പേസ്..... കാതോര്‍ത്തിരിക്കാം ടണ്‍കണക്കിനു ഫണ്ണിനായ്.....

Athanathinte oru ithu !!!!
ReplyDelete