Monday, March 15, 2010

ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....

തുളുമ്പിയോ നിന്മിഴി
നീയറിയാതെ ...
ഈ വഴിയാത്രയിൽ
പിരിയുവാൻ നേരം
തുടച്ചീലയെന്തേ നീ
നിൻകവിൾത്തടങ്ങൾ
എനിക്കായ് പൊഴിഞ്ഞതോ
ഈ തേൻകണങ്ങൾ

പകർന്നീലയെന്തേ..., നീ
നിന്നിൽ വിടർന്നതാം ...
അനുരാഗകുസുമത്തിൻ
സൌരഭ്യമെന്നിൽ
തഴുകീലയെന്നെ നീ
ഒരുകുളിർതെന്നലായ്
ഉരുകും വേനലിൻ
ആശ്വാസമേകാൻ

പറയാതെ നീയെന്നിൽ
പകർന്നതാമീ
അനുരാഗതാപത്താൽ
തിളയ്ക്കുന്നിതായെൻ
സിരകളിലിന്നും
ഒരു ശോണബിന്ദുവായ്
തെളിഞ്ഞിരിന്നോട്ടെ ഞാൻ
നിന്റെ സീമന്തരേഖയിൽ
മാത്രമിന്നും
സമ്മതമോതുവാൻ
കഴിഞ്ഞീലയെന്നാലും
മായ്ക്കാതിരിക്കാമോ
ഈ രക്തവർണ്ണം നിൻ
സിന്ദൂരരേഖയിൽ മറയും വരെ

മനസ്സിലെ മോഹങ്ങൾ
പൊഴിയാൻ കൊതിക്കുമ്പോൾ
ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ
ഒരുമാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ ....

21 comments:

  1. നല്ല ഒരു അനുരാഗ ഗാനം ​പോലെ......

    ReplyDelete
  2. പരിശുദ്ധമായ ഒരു പ്രണയ ഗാനം. അഭിനന്ദനങ്ങള്‍. മാരിവില്ലായി അവള്‍ വിരിയട്ടെ എന്നു ആശംസിക്കുന്നു.

    ReplyDelete
  3. അതെ.
    ഒരു മാരിവില്ലായ് വിരിയട്ടെ എന്നാശിക്കാം.

    ReplyDelete
  4. "അനുരാഗ വിലോചിതനായി..
    അതിലേറെ മോഹിതനായി.."
    എന്റെ ജീവീ..
    അവള്‍ പോയാല്‍ പോട്ടെ...നമുക്ക്‌ വേറെ നോക്കാന്നേ... :)

    ReplyDelete
  5. പാവം ജീവി!!!
    കവിത നന്നായിട്ടുണ്ട്....ആശംസകള്‍

    ReplyDelete
  6. മനസ്സിലെ മോഹങ്ങൾ
    പൊഴിയാൻ കൊതിക്കുമ്പോൾ
    ഒരു മാരിവില്ലായ് നീ
    വിരിഞ്ഞുവെങ്കിൽ
    ആശംസകള്‍:)

    ReplyDelete
  7. നിശാഗന്ധി - ആദ്യ അഭിപ്രായത്തിന് ആദ്യം നന്ദി . അനുരാഗ ഗാനം പോലെ തോന്നി എന്നു പറഞ്ഞത് ആത്മാർ‌ഥമായിട്ടാണെങ്കിൽ ഞാൻ കൃതാർ‌ത്ഥനായി .

    വഷളന്‍ (Vashalan) - ഇനി അവള് വിരിഞ്ഞിട്ട് വേണം എന്റെ സ്വൈരജീവിതം കട്ടപ്പുകയാകാൻ ... ഓടിക്കും ഞാൻ ...



    പട്ടേപ്പാടം റാംജി - ആശകൊടുത്താലും കിളിയെ ... അങ്ങനെയല്ലെ റാംജീ...


    Vayady - അവള് പോട്ടെ അല്ലെ . വേറെ നോക്കണോ .ആരാന്റമ്മയ്ക്ക് പ്രാന്തായാൽ കാണാനായാലും കേൾ‌ക്കാനായാലുംസുഖം തന്നെ . :-)


    സ്വപ്നസഖി - ജീവി അത്ര പാവമൊന്നുമല്ലാട്ടോ ..


    Radhika Nair - നന്ദി ...

    ReplyDelete
  8. Aval poyal potte . vere nokam . veruthe "jeevi"tham kattappokayakanda

    ReplyDelete
  9. അവൾ പോകട്ടെ എന്ന് ഒരു കാമുകനോട് പറയാൻ വായനക്കാർക്കെന്തവകാശം!!?

    കടലിലെ ഓളവും
    കരളിലെ മോഹവും
    അടങ്ങുകില്ലോമനേ
    അടങ്ങുകില്ലാ....!

    (ചുമ്മാ, അവരെ വഴക്കു പറഞ്ഞതാ.കവിത എനിക്കിഷ്ടപ്പെട്ടു!)

    ReplyDelete
  10. ഒരു മാരിവില്ലായ് നീ
    വിരിഞ്ഞുവെങ്കിൽ ..

    തീര്‍ച്ചയായും..

    ReplyDelete
  11. divees - ഒരു ഉപദേശിവന്നിരിക്കുന്നു . ഹും പോടോ ...

    jayanEvoor - ഇല്ല മോഹം ഒരിക്കലും അടങ്ങുകില്ല ജയൻ ചേട്ടാ.. അവരെ വഴക്കു പറഞ്ഞതിന് ഒരു സ്പെഷൽ നന്ദി .(ചുമ്മാ ...)

    കുമാരന്‍ | kumaran - വീണ്ടും ഈ വഴി വന്നതിന് നന്ദി ...

    ReplyDelete
  12. അതുശരി 'ജയേട്ടന്‍' ഞങ്ങളെ ചീത്ത പറഞ്ഞപ്പോള്‍ ജീവിക്ക് സന്തോഷായി അല്ലേ?

    എന്നാ പിന്നെ ഒരു കാര്യം കൂടി..അവളിനീ ഒരുകാലത്തും മടങ്ങിവരില്യാ.. ങാഹാ.. അത്രയ്ക്കായോ? :)

    (ജീവി, ജയന്‍, ഈ കമന്റുകളൊക്കെ സീരയസായി എടുക്കില്ലെങ്കില്‍ നമുക്കീ :)യും, ചുമ്മായും ഒഴിവാക്കാം..ഓ.കെ)

    ReplyDelete
  13. Vayady - അവളിനി ഒരുകാലത്തും വരില്ലാന്ന് വായാടിയോട് പറഞ്ഞിരുന്നോ ?

    അത്രയ്ക്കും വേണമായിരുന്നോ എന്നോട് ...

    വെറുതെ പറഞ്ഞതല്ലേ , സീരിയസ്സായി എടുക്കുന്നില്ലാട്ടോ ...

    ReplyDelete
  14. vayadi paranjathupole sambhavikanulla saadhyata kaanunu gv

    ReplyDelete
  15. ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം. പറയട്ടെ..
    ജീവിയുടെ ഈ പ്രണയ കവിത നന്നായിരുന്നു. ഇത് സീരിയസ്സായിട്ട്‌ എടുക്കണം.

    ReplyDelete
  16. ഒരുമാരിവില്ലായ് വിരിയാന്‍ കഴിയട്ടെ
    കവിത നന്നായിരിക്കുന്നു ........ആശംസകള്‍

    ReplyDelete
  17. @divees - താങ്കൾ എന്നാ വായാടിയുടെ ശിഷ്യത്വം സ്വീകരിച്ചത് ?


    @Vayady - ഇത് സീരിയസ്സായി എടുത്തിരിക്കുന്നൂ ...


    @അഭി - നന്ദി

    ReplyDelete
  18. മാരിവില്ലായി അവള്‍ വിരിയാതിരിക്കട്ടെ
    എന്നാ പിന്നെ..ജീവിയുടെ ജീവിതം കട്ടപ്പുകയാവില്ലല്ലോ..
    വായാടി പറഞ്ഞ പോലെ ഞാനും സീരിയസായി ഒരു കാര്യം പറയാം
    കവിത നന്നായിട്ടുണ്ട്.

    ReplyDelete
  19. കമന്റെല്ലാം വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. അവളു നിക്കണോ അതോ പോണോ?

    ReplyDelete
  20. @ഉമേഷ്‌ പിലിക്കൊട് - നന്നായിട്ടുണ്ടല്ലേ ,അതുപിന്നെ അങ്ങനെയല്ലെ വരാവൂ(അഹങ്കാരം!)

    @സിനു - നന്ദി

    @വഷളന്‍ (Vashalan) - ഞാനുമിപ്പോ കൺഫ്യൂഷൻ തീർ‌ക്കണമേ എന്നുപാടേണ്ട അവസ്ഥയിലായി ,പ്ലീസ് ഒന്നു സഹായിക്കൂ ....

    ReplyDelete