Sunday, February 21, 2010
വളര്‍ച്ച !
വളരുന്നു കേരളം !
വളരുന്നു വഴിവാണിഭം
വളരുന്ന മലയാളിതന്‍
മനസ്സില്‍ വളരുന്നു
ഉപഭോക്തൃസംസ്കാരം
വയറുനിറയുവോളം
വലിച്ചുകുടിക്കാനമ്മതന്ന-
കിടില്‍ നിറയേ
ഉണ്ടായിരുന്നിവിടെയാ
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം .
നുകരുവാനിന്നെവിടെയാ
മാധുര്യം
കഴിയുമോ പകരുവാനാ
സമീകൃതത്തിന്‍ വിശ്വാസമീ
ബേബിതീറ്റയ്ക്ക് ?
ഇല്ലത്തിന്നു പട്ടിണിതന്നെ
ഇല്ലത്രേ അയലത്തെ
പത്തായത്തിലൊരു
പിടിപോലുമില്ല നെല്ലരി
വേണ്ടയോ ഇന്നുമീ
കുത്തരിച്ചോറു
എള്ളോളമില്ലേയിവിടെ
പാലും മുട്ടയും !
ഒഴുകിയിരുന്നയലത്തെ-
യകിടിന്നരുവീയീവഴി
കഴിഞ്ഞില്ലല്ലോ നമുക്കതില്‍
തടയണതീര്‍ക്കുവാനും
ആശ്രയമീവഴിവാണിഭംമാത്രം
തൂമ്പായെടുക്കുവാന്‍
കഴിയാത്തിടത്തോളം .
കാതങ്ങള്‍ക്കകലയാം
സോദരി വില്‍ക്കുന്നു
തന്‍ കന്യകാത്വം
ഇവിടെയോ വില്‍കുന്നിവര്‍
തന്‍ സോദരിയെതന്നെയും
കൊഴുക്കുന്നുയീ വാണിഭം
വഴിയോരങ്ങളില്‍ ,
വിശ്രമമുറികളില്‍ , ...
എന്തിനേറെയീമണ്ണുമാ
വാണിഭത്തിന്‍ ശേഷിപ്പുകള്‍
പേറുമാ രക്തസാക്ഷിയല്ലയോ
വളരുന്നു കേരളം
കൊഴുക്കുന്നു വാണിഭം
വരളുന്നതീമണ്ണിന്‍
നാക്കുമാത്രം !
Subscribe to:
Post Comments (Atom)
ഒരു നഗ്ന സത്യം !
ReplyDeletenallathu .i liked
ReplyDeleteകാതങ്ങള്‍ക്കകലയാം
ReplyDeleteസോദരി വില്‍ക്കുന്നു
തന്‍ കന്യകാത്വം
ഇവിടെയോ വില്‍കുന്നിവര്‍
തന്‍ സോദരിയെതന്നെയും
കൊഴുക്കുന്നുയീ വാണിഭം
വഴിയോരങ്ങളില്‍ ,
വിശ്രമമുറികളില്‍ , ...
കവിത മൂല്യച്യുതികള്‍ക്കെതിരെയുള്ള പടവാളാണ്...
ഈ കവിത തന്നെ ഉദാഹരണം..!
aasamsakal
ReplyDeleteകൂടുതൽ എഴുതൂ...
ReplyDeleteആശംസകൾ!
കവിത നന്നായി, വീണ്ടും വരാം.
ReplyDeleteJCB വിളയാട്ടവും, കുഴല്‍ക്കിണര്‍ കുത്തലും, മണല്‍ വാരലും, മരം മുറിക്കലും എല്ലാം മുറയ്ക്കു നടക്കട്ടെ.
അതെ..കേരളം വളരുകയാണ്...
ReplyDeletekeralam vatti varandu kondirikkunnu.. theerchayayaum.. nalla manassukal vati varalunnu..
ReplyDeleteMahesh Cheruthana/മഹി
ReplyDeleteഅതെ സത്യം എന്നും നഗ്നമാണ്
.........................
divees
ഹൊ നിനക്കിഷ്ടമായി അല്ലെ !
...........................
ﺎലക്ഷ്മി~
പടവാളുകൊണ്ട് നാടിനെ നശിപ്പിക്കാനാണ് എളുപ്പം എന്തായാലും എഴുതിപ്പോയി വാളാകുമെന്ന് വിചാരിച്ചിരുന്നില്ല
................................................
ഉമേഷ് പിലിക്കൊട്
നന്ദി
........................................
jayanEvoor
വായിക്കാന്‍ ആളുണ്ടെന്നറിയുമ്പോ എഴുതാനുള്ളപ്രേരണ എഴുതാനുള്ള കഴിവിലേറെ അത്യാഗ്രഹമുള്ളവന്‍റെ കാര്യം പറയണോ .കൂടുതലെഴുതാന്‍ ശ്രമിക്കാം
................................................
Vashalan (വഷളന്‍)
വീണ്ടും വരുമല്ലൊ കാണാം
........................................
മുരളി I Murali Nair
കേരളം അങ്ങനെ വളരട്ടെ അല്ലെ ...
.........................................
Sirjan
വറ്റിവരണ്ടുപോകുന്നു നല്ലമനസ്സില്ലാഞ്ഞിട്ടുപോലും ...
അതെ കേരളം വളരുന്നു
ReplyDeleteആശംസകള്‍
ഉപഭോഗ സംസ്‌ക്കാരത്തിന്റെയും , മാറുന്ന മലയാളിയുടേയും നേരെ പിടിച്ച വാല്‍കണ്ണാടിയാണീ കവിത! ഈ കണ്ണാടിയിലെ വക്രിച്ച രൂപം കണ്ടിട്ട്, മലയാളി കണ്ണാടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?...ഇനിയും എഴുതൂ...വായിക്കാനായി വീണ്ടും ഈ വഴി വരാം.
ReplyDeleteആദ്യത്തെ വഴിവാണീഭം പട്ടിണിപാവങ്ങൽക്ക് ആശ്വാസം, രണ്ടാമത്തെ വഴിവാണീഭം മുതലാളിത്വത്തിന്റെ ജീർണ്ണിച്ച സംസ്ക്കാരത്തിന്റെ, അടിച്ചമർത്തലുകലുടെ ഉല്പന്നം, മുട്ടയും പാലും മന്ത്രിപൂങ്കവന്റേതും. നന്നായിരിക്കുന്നു, മനസ്സിലെ അതിശക്തമായ തിജ്വാലകളുടെ നേർകാഴ്ചയായിരിക്കുന്നു. പ്രതികരിക്കാൻ കഴിയുന്നു എന്നുള്ളത് ഇന്നത്തെ കാലത്ത് ഒരു മഹാ ഭാഗ്യമായാണ് ഞാൻ കാണുന്നത് ജിവി. keep it up.
ReplyDeleteസമകാലിക മലയാളി ജീവിതത്തിന്റെ നേര്‍ സാക്ഷ്യം.
ReplyDeletenice one.. liked the theme
ReplyDeleteഅതെ...
ReplyDeleteആശംസകള്‍...
അതെ.
ReplyDeleteനാക്കു മാത്രമാണിവിടെ വളരുന്നത്.
അഭി – ആശംസയ്ക്കു നന്ദി
ReplyDeleteVayady – കണ്ണാടിയിലെ വക്രിച്ചരൂപം കാണുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കാതെ ഒരു നിമിഷം നാം നമ്മെ ഓർത്തെങ്കിൽ അല്ലെ .വീണ്ടുമീവഴി വരുമല്ലോ
നന്ദന – പ്രതികരിക്കുന്നത് കൊണ്ട് കാര്യമുണ്ടെന്ന് തോന്നീട്ടില്ലെങ്കിലും അറിയാതെ പ്രതികരിച്ച് പോകുന്നു . ഇതും ഒരു ഭാഗ്യമായിരിക്കാം .
കുമാരന്‍ | kumaran – മനസ്സിൽ തോന്നിയതെന്തോ കുത്തിക്കുറിച്ചു . അഭിപ്രായത്തിനു നന്ദി
വരികളിലൂടെ... , കൊട്ടോട്ടിക്കാരൻ ... , പട്ടേപ്പാടം റാംജി അഭിപ്രായത്തിനു നന്ദി
വളരട്ടെ
ReplyDeleteആശംസകള്‍
വീണ്ടും വരാം..
ReplyDeleteഅതെ കേരളം വളരുകയാണ്. മദ്യ വില്‍പനയില്‍ മാംസവില്‍പനയില്‍ അങ്ങിനെ അങ്ങിനെ... കുറിക്കു കൊള്ളുന്ന വരികള്‍
ReplyDeleteഒരു തുണി ഉടുക്കാത്ത സത്യം
ReplyDeleteവളരുന്ന കേരളം വരളുന്നു കേരളം..
ReplyDeleteഹംസ ,lekshmi, Akbar ,ഒഴാക്കന്‍., സിനു ഇതുവഴി വന്നതിനു നന്ദി....
ReplyDeleteകേരളം വളര്‍ന്നു വളര്‍ന്നു വരള്‍ച്ചയിലേക്ക്...സത്യം നിറഞ്ഞ കവിത! നമുക്ക് ഒരു കൈ കുടന്ന വെള്ളം പകരാന്‍ കഴിഞ്ഞെങ്കില്‍..
ReplyDeleteവളരെ അര്‍ത്ഥവത്തായ കവിത....
ReplyDeleteആശംസകള്‍
raadha - നമുക്ക് ശ്രമിക്കാം ഒരു കൈ കുടന്ന വെള്ളമെങ്കിലും പകരാൻ
ReplyDeleteസ്വപ്നസഖി - നന്ദി
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള പ്രതികരണശേഷിയുള്ള കവിതകൾ പ്രതീക്ഷിക്കുന്നു.
ReplyDelete