ഓരോ പുലരിയും
നല്കുമെനിക്ക് പുതു വാര്‍ത്തകള്‍
ഉണ്ടോ ഇതിലവശേഷിപ്പിക്കുന്ന
കൌതുകങ്ങള്‍ ?
ശേഷിക്കുന്നതോര്‍മ്മപ്പെടുത്തലിന്‍
നഖക്ഷതങ്ങള്‍ മാത്രം !
വാര്‍ത്തകള്‍ക്കിവിടെത്ര മാധ്യമങ്ങള്‍
അതോ, വാര്‍ത്തകള്‍
മാധ്യമസൃഷ്ടികളോ?
സൌഹൃദങ്ങളുടെ വിശാലമാം
നാട വലിക്കുന്ന നീയുമെനിക്കിന്നു
തന്നുവോ വീണ്ടുമൊരു
അന്ത്യയാത്രതന്‍ ദു:ഖവാര്‍ത്ത ?
ആ നിമിഷമെന്‍ മനസ്സില്‍
വീണ്ടുമൊരു ചോദ്യം ,
വേണമോ ഇനിയുമീയേകാന്തപഥികന്‍റെ
സാന്ത്വനയാത്ര ?
നല്കിയേക്കാം ചിലപ്പോള്‍
ഒരല്പം ശാന്തതയവളുടെ
വിങ്ങും ഹൃദയത്തിനീ സൌഹൃദം .
പക്ഷെ , കഴിയുകില്ലല്ലോ
നല്കുവാനെനിക്കു ആത്മാര്‍ത്ഥമാ-
യോരോ സാന്ത്വന വാക്കുകള്‍ .
ഹാ ! കഷ്ടമീ ജന്മം ,
ഇവനുണ്ടോ വികാരവും വിചാരവും ?
കഴിഞ്ഞേക്കുമോ എനിക്കൊരുതുള്ളി
കണ്ണുനീര്‍വാര്‍ക്കുവാന്‍
എന്‍ താത-തായ് വിയോഗത്തിലെങ്കിലും !
അപ്പൊഴും ഉയരുന്നൊരു
ചോദ്യമെന്നുള്ളില്‍
എന്തിനു ഞാന്‍ കരയണമീ
പ്രകൃതിതന്‍ ജീവിതചക്രത്തിന്‍
അന്ത്യയാത്രയില്‍ ?
പകയ്ക്കണോ
അവരും ഞാനും നീയുമെല്ലാം
"ഇന്നു ഞാന്‍ , നാളെ നീ "
എന്നയീ ആപ്തവാക്യത്തിന്‍ മുന്നിലും ?
ഇല്ലായെനിക്കെന്‍ മനസ്സില്‍ ഉത്തരങ്ങള്‍
വീണ്ടും ഞാനിവിടെ കാത്തിരിക്കാം
പുതിയ വാര്‍ത്തകള്‍ക്കായെന്‍
അന്ത്യയാത്രയോളം ....
..........................................................................................................................................................
ഓരോമരണ വീട്ടില്‍ ചെല്ലുമ്പോഴും കേട്ട നിലവിളികളും അടുത്തിടെ കേട്ട ദേഹവിയോഗ വാര്‍ത്തകളും എല്ലാം കൂടിയായപ്പൊ ......
...........................എല്ലാ പരേതാത്മാക്കള്‍ക്കും ആദരാഞ്ജലികള്‍ ........................................................
എന്നാലും കഴിയുമോ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാതിരിക്കാന്‍.
ReplyDeleteനന്നായിരിക്കുന്നു..... നാം ദിനവും കേഴ്ക്കുന്നു നൊമ്പരമുള്ള ഒരുപാട് വാര്‍ത്തകള്‍ .....
ReplyDeleteദിവസവും കേള്‍ക്കുന്ന വേര്‍പാടുവാര്‍ത്തകള്‍ നമ്മെ ഏറെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. പൊതുവെ ആഘോഷങ്ങളെ ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ജരാ-രുജ-മൃതികളെ തീരെ ഇഷ്ടപ്പെടുന്നുമില്ല. യഥാര്‍ത്ഥത്തില്‍ നമുക്ക് ചുറ്റുപാടും നടക്കുന്ന ഈ വേര്‍പാടുകള്‍ തന്നെയാണ് നമ്മെ അല്പനേരത്തേങ്കിലും ചിന്തിപ്പിക്കുന്നത്. ഈ പ്രകൃതിനിയമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ കുറേക്കൂടി അഹങ്കാരിയായി മാറിയേനെ. ജീവിയുടെ ചിന്തകള്‍ പലപ്പോഴും എന്റെ കൂടി ചിന്തകളാണെന്നു തോന്നി.
ReplyDeleteകാത്തിരിക്കാം പുത്തന്‍ വാര്ത്തകള്‍ക്കായ്
ReplyDeleteകാണാതിരിക്കാം വാര്‍ത്തകളിലെ
വളച്ചോടിച്ചിലുകള്‍...
@Typist | എഴുത്തുകാരി - എനിക്കറിയില്ല, ചിലപ്പോള്‍ കരയുവാനെനിക്കുകഴിഞ്ഞെന്നു വരില്ല
ReplyDelete@നിശാഗന്ധി - വായനക്കു നന്ദി
@Hari | (Maths) - നന്ദി ചിന്തകളിലെ സാമ്യത അറിയിച്ചതിന് .
പട്ടേപ്പാടം റാംജി - കാണാതിരിക്കാം നമുക്കവയെ ...
hey new to blog..i wnt about reading lot of malayalam blog..liked only very few..urs is pretty gud..not painkilli stuff. :)
ReplyDelete"കഴിഞ്ഞേക്കുമോ എനിക്കൊരുതുള്ളി
ReplyDeleteകണ്ണുനീര്‍വാര്‍ക്കുവാന്‍
എന്‍ താത-തായ് വിയോഗത്തിലെങ്കിലും "
മരവിച്ചുപോകാത്തൊരു മനസ്സിന് കഴിയും
സാന്ത്വന യാത്രയോ? സഫലമീ യാത്രയോ?
ReplyDelete