Thursday, February 4, 2010

മുഖമില്ലാത്തവര്‍

 


നഗരവീഥിയില്‍ നടന്നകലവെ
അകലയല്ലാ തെളിഞ്ഞതീ ജനസഞ്ചയം
തേന്‍വരിക്കയില്‍ ഈച്ചനിറയുമാ
കാഴ്ചയെന്നില്‍ ഉയര്‍ത്തിയില്ല-
ലകളൊന്നുമേ !
അടുക്കുന്ന കാഴ്ചയില്‍
നടുക്കമൊഴിയാ കണ്ണുകള്‍

ഉയരുന്ന മണ്‍തരികളില്‍
വമിക്കുന്നഗന്ധം
പുതുമഴയില്‍ കുതിരും
മണ്ണിന്‍ മണമല്ലിതിനിയും
തുടിക്കുന്ന ജീവന്‍റെ
വിയര്‍പ്പു നാറ്റമോ ?
ഇനിയുണരാത്ത മനിതനിന്‍
ജീവഗന്ധമോ ?

ഇവിടെ, പൊലിഞ്ഞതവരുടെ
സ്വപ്നങ്ങളോ ?
ഓര്‍മ്മകള്‍ തീര്‍ത്ത ഭാര-
മിറക്കിയ മണിമാളികതന്‍ 
നെടുവീര്‍പ്പുകളില്‍ തെളിയുന്ന
ആശ്വാസമോ ?

ഇനിയും തുടരുന്നിവിടെയീ
മണ്‍കൂനയില്‍, പൊളിഞ്ഞ-
സ്വപ്നത്തിന്‍ കണക്കെടുപ്പുകള്‍ !

ഇല്ലിവിടെ ,
കാണാക്കയങ്ങളില്‍ മുഖമില്ലാതെ
തുഴഞ്ഞതിവര്‍ കാണുന്ന
പൊന്നിന്‍ കാണാതീരങ്ങള്‍ തേടിയലഞ്ഞതിന്‍ 
നോക്കുകൂലിയോ , ഭൂതപ്പണമോ
കഴിയുമോ ഇനിയും
വെളിപ്പെടാത്തിവരുടെ
ശേഷിപ്പുകള്‍ കാത്തിരുന്നോരുടെ
തുളുമ്പുന്ന കണ്ണീര്‍ക്കുടത്തിന്‍
കെട്ടഴിക്കുവാന്‍ !

ഉണ്ടിവിടെയിനിയും ദിക്കറിയാതെ
നയിക്കുന്ന കപ്പിത്താന്‍മാര്‍
കഴിയില്ല അവര്‍ക്കിനിയുമൊരോ
മുഖത്തില്‍ മറഞ്ഞിരിക്കാന്‍ .


ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
മുഖവുമെന്നാശിക്കുന്നു
ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ ....


15 comments:

  1. തമ്പാനൂരിലെ തകര്‍ന്നടിഞ്ഞ ഉടുപ്പി ശ്രീനിവാസിനു മുന്നിലൂടെ കടന്നുപോയ ഒരു നിമിഷം ...

    ReplyDelete
  2. ഉണ്ടിവിടെയിനിയും ദിക്കറിയാതെ
    നയിക്കുന്ന കപ്പിത്താന്‍മാര്‍
    കഴിയില്ല അവര്‍ക്കിനിയുമൊരോ
    മുഖത്തില്‍ മറഞ്ഞിരിക്കാന്‍ .

    ജീവി ചേട്ടാ,
    മുഖമില്ലാത്തവര്‍ - തലക്കെട്ട് തന്നെ ഹൃദയ സ്പര്‍ശി തന്നെ, കവിത പോലെ..
    http://tomsnovel.blogspot.com/

    ReplyDelete
  3. ദയനീയമായ ആ കാഴ്ചകള്‍ ...
    കവിത രൂപത്തില്‍ ...നല്ല അവതരണം ...

    ആശംസകള്‍ ....

    ReplyDelete
  4. ദയനീയമായിരുന്നു ആ കാഴ്ച്ചകള്‍. പത്രത്തില്‍ കണ്ടിരുന്നു ഒരു കൈ മാത്രമായിട്ട്. നോക്കാന്‍ കഴിഞ്ഞില്ല. ഇനിയും കൂടുതല്‍ ദുരന്തങ്ങളുടെ മൂകസാക്ഷിയാവാതിരിക്കാന്‍ വെറുതെ മോഹിക്കാം.

    ReplyDelete
  5. റ്റോംസ് കോനുമഠം ,നിശാഗന്ധി ,Typist | എഴുത്തുകാരി
    വായനക്കു നന്ദി..

    ReplyDelete
  6. കഴിയുമോ ഇനിയും
    വെളിപ്പെടാത്തിവരുടെ
    ശേഷിപ്പുകള്‍ കാത്തിരുന്നോരുടെ
    തുളുമ്പുന്ന കണ്ണീര്‍ക്കുടത്തിന്‍
    കെട്ടഴിക്കുവാന്‍ !


    ചിത്രവും കവിതയും നോക്കികഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ഇതുപോലെ.
    നന്നായി.

    ReplyDelete
  7. ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
    മുഖവുമെന്നാശിക്കുന്നു
    ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ ....

    കൊള്ളാം ..നന്നായിരിക്കുന്നു

    ReplyDelete
  8. ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
    മുഖവുമെന്നാശിക്കുന്നു
    ഞാനിനിയുമൊരു ശേഷിപ്പിന്‍ മൂകസാക്ഷിയാകുവാന്‍ .............wow..fantastic!!...........Ashamsakal.....

    ReplyDelete
  9. നന്നായിട്ടുണ്ട്

    ReplyDelete
  10. കവടിയാര്‍ സ്വദേശി ജലജാക്ഷി അമ്മാളിന്റെ പേരിലുള്ള ശ്രീനിവാസ് ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പുകാര്‍ ഇവരുടെ മക്കളായ വെങ്കിടേഷും ഗോപാലകൃഷ്ണനുമാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പുതുക്കിപ്പണി നടക്കുകയായിരുന്നു. നാഗര്‍കോവിലെ ഹോട്ടല്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാന്‍വേണ്ടിയായിരുന്നു പുതുക്കിപ്പണി നടത്തിയിരുന്നത്.

    ഉദ്ദേശം സാമ്പത്തിക ലാഭം. അതിനു വേണ്ടി ജീവന്‍ ബലി കഴിച്ചതോ നിത്യാന്നത്തിനായി ജോലിക്കിറങ്ങിയ പാവപ്പെട്ട മനുഷ്യരും. അപകടപ്പിറ്റേന്ന് പത്രമാധ്യമങ്ങളില്‍ ഇവര്‍ നിറഞ്ഞു നിന്നെങ്കിലും അവരുടെ നാമം പോലും ഇനിയാര് ഓര്‍ക്കാന്‍! നഷ്ടം ആ കുടുംബങ്ങള്‍ക്ക് മാത്രം.

    മരണമടഞ്ഞ ബേബി, രാജേന്ദ്രന്‍, യേശുദാസന്‍, ജോണ്‍സന്‍, ആസ്സമില്‍ നിന്നുള്ള സുമന്‍ ദാസ് എന്നിവര്‍ക്ക് ആദരാഞ്ജലികള്‍.

    കവിത നന്നായി. നൊമ്പരത്തിന്റെ നിറവുണ്ടതിന്. ഒരു ദൃക്സാക്ഷി വിവരണത്തിന്റെ തേങ്ങലുണ്ട് അതില്‍. പ്രോത്സാഹനങ്ങള്‍

    ReplyDelete
  11. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

    ReplyDelete
  12. പട്ടേപ്പാടം റാംജി ,ﺎലക്ഷ്മി~ ,Bijli,ശ്രീ വായനക്കും അഭിപ്രായത്തിനും നന്ദി
    Hari | (Maths)വിവരണത്തിനും അഭിപ്രായത്തിനും നന്ദി

    ഉമേഷ്‌ പിലിക്കൊട് വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  13. ഉണ്ടിവിടെയിനിയും ദിക്കറിയാതെ
    നയിക്കുന്ന കപ്പിത്താന്‍മാര്‍
    കഴിയില്ല അവര്‍ക്കിനിയുമൊരോ
    മുഖത്തില്‍ മറഞ്ഞിരിക്കാന്‍ .
    വരികളിഷ്ടമായി..

    ReplyDelete
  14. Nannayirikkunu... Hridayam niranja aasamsakal....
    Mughamillathavarkum, mughammoodi dharikalkum ethire shakthamayi prathikarikan nammude keralam padikendiyirikunu...

    ReplyDelete