പ്രളയം !
ആൾവലിപ്പത്തിനുമപ്പുറത്തേക്കിപ്പഴും
ആൾവലിപ്പത്തിനുമപ്പുറത്തേക്കിപ്പഴും
നിറഞ്ഞുകൊണ്ടിരിക്കുന്നു ,
ഗതി തേടിയൊഴുകുന്ന
പ്രളയജലം !
ഇല്ല , കാണും ദൂരത്തെങ്ങു-
മൊരു കൈത്താങ്ങ് .
നിലയില്ലാതെ ഗതിയറിയാതെയൊ-
ഴുകിപ്പരക്കുന്ന പ്രളയത്തിലെൻ
ജീവകോശങ്ങൾ ശ്വാസത്തിനായ്
ഒരുവേളയുയർന്നു പൊങ്ങുന്നു .
വരണ്ടുണങ്ങാതെ നിന്നെ
കാത്തുകൊള്ളാനായ്
ഞാനെന്നുമെൻ നയനങ്ങളെ
മറച്ചുവെച്ച മേഘശകലങ്ങളാ-
യിരുന്നെന്റെ പ്രണയാന്ധകാരം
ഇനി ഞാനെവിടെത്തിരയും
നിന്മന്ദഹാസമാമെൻ
മിന്നൽപ്പിണരിനെ ?
പെയ്തൊഴിയാതെ കാക്കുവാനി-
ല്ലെനിക്കിനിയുമൊരു കാലവർഷവും
തുലാവർഷവും .
നിന്നിലേക്കൊഴുകാൻ കൊതിച്ചയെന്നു-
ള്ളിലായെന്നോ ഞാൻ-
തീർത്ത ലോലമാമണയെ-
ത്തകർത്തതെൻ ദൌർബ്ബല്യമോ ?
ആർത്തലഞ്ഞെന്നിലേക്കാഞ്ഞടിച്ച
നിന്നിലെ തിരമാലകളോ ?
അറിയുവാനാവതില്ലെനിക്കിനിയും
പക്ഷേ , ഹൃദയഭേദകമാമെൻ
വേദനയ്ക്കായ് നീ കരുതിയോ
വെറുമൊരു വേദനാസംഹാരിയെങ്കിലും ?
ഇനിയെന്നു? എന്തിനു ?
തീർക്കണമെനിക്കിനിയുമൊരു
ഭിത്തിയെൻ ഹൃത്തിൽ
ഇനിയും നിന്നിലേക്കൊഴു-
കാതിരിക്കുവാൻ ,
മൃതിയറ്റയെൻ ജീവ-
കോശങ്ങളെ അഴുക്കിയൊഴുക്കുവാൻ .
പിടയുന്നുയിപ്പഴും അവയെന്റെയുള്ളിൽ
അവസാനശ്വാസത്തിനായ് .
കാണികൾക്കാകാമിനി-
യെന്നേർക്ക്
സഹതാപ വർഷവും
പരിതാപ വർഷവും .
ഹാ ! ഹൃദയഭേദകമാം കാഴ്ച !
പ്രളയം !
ഗതി തേടിയൊഴുകുന്ന
പ്രളയജലം !
ഇല്ല , കാണും ദൂരത്തെങ്ങു-
മൊരു കൈത്താങ്ങ് .
നിലയില്ലാതെ ഗതിയറിയാതെയൊ-
ഴുകിപ്പരക്കുന്ന പ്രളയത്തിലെൻ
ജീവകോശങ്ങൾ ശ്വാസത്തിനായ്
ഒരുവേളയുയർന്നു പൊങ്ങുന്നു .
വരണ്ടുണങ്ങാതെ നിന്നെ
കാത്തുകൊള്ളാനായ്
ഞാനെന്നുമെൻ നയനങ്ങളെ
മറച്ചുവെച്ച മേഘശകലങ്ങളാ-
യിരുന്നെന്റെ പ്രണയാന്ധകാരം
ഇനി ഞാനെവിടെത്തിരയും
നിന്മന്ദഹാസമാമെൻ
മിന്നൽപ്പിണരിനെ ?
പെയ്തൊഴിയാതെ കാക്കുവാനി-
ല്ലെനിക്കിനിയുമൊരു കാലവർഷവും
തുലാവർഷവും .
നിന്നിലേക്കൊഴുകാൻ കൊതിച്ചയെന്നു-
ള്ളിലായെന്നോ ഞാൻ-
തീർത്ത ലോലമാമണയെ-
ത്തകർത്തതെൻ ദൌർബ്ബല്യമോ ?
ആർത്തലഞ്ഞെന്നിലേക്കാഞ്ഞടിച്ച
നിന്നിലെ തിരമാലകളോ ?
അറിയുവാനാവതില്ലെനിക്കിനിയും
പക്ഷേ , ഹൃദയഭേദകമാമെൻ
വേദനയ്ക്കായ് നീ കരുതിയോ
വെറുമൊരു വേദനാസംഹാരിയെങ്കിലും ?
ഇനിയെന്നു? എന്തിനു ?
തീർക്കണമെനിക്കിനിയുമൊരു
ഭിത്തിയെൻ ഹൃത്തിൽ
ഇനിയും നിന്നിലേക്കൊഴു-
കാതിരിക്കുവാൻ ,
മൃതിയറ്റയെൻ ജീവ-
കോശങ്ങളെ അഴുക്കിയൊഴുക്കുവാൻ .
പിടയുന്നുയിപ്പഴും അവയെന്റെയുള്ളിൽ
അവസാനശ്വാസത്തിനായ് .
കാണികൾക്കാകാമിനി-
യെന്നേർക്ക്
സഹതാപ വർഷവും
പരിതാപ വർഷവും .
ഹാ ! ഹൃദയഭേദകമാം കാഴ്ച !
പ്രളയം !
കൊരങ്ങാ......പ്രണയത്തിന്റെ മണം..................
ReplyDeleteഈ കൊരങ്ങൻ എപ്പഴും നുണയെ പറയു........!
സഹതാപ വർഷവും
ReplyDeleteപരിതാപ വർഷവും
സംഭവിക്കാതിരിക്കട്ടെ
എന്നാഗ്രഹിക്കാം.
നന്നായിരിക്കുന്നു.
പ്രളയം! ഹൃദയഭേദകമാം കാഴ്ച ! നന്നായിട്ടുണ്ട് വരികൾ.
ReplyDeleteവാക്കുകളുടെ പ്രളയം നന്നായിരിക്കുന്നു.
ReplyDeleteപ്രളയം, പ്രണയം നന്നായിട്ടുണ്ട്
ReplyDelete‘കാണികൾക്കാകാമിനി എൻ നേർക്ക്
ReplyDeleteസഹതാപ വർഷവും ; പരിതാപ വർഷവും .
ഹാ ! ഹൃദയഭേദകമാം കാഴ്ച !‘
വരാൻ പോകുന്ന ഒരു യഥാർത്ഥ പ്രളയം മുന്നിൽ കണ്ടിട്ടെഴുതിയതാണൊയിത് ..?
പ്പ്രണയാന്ധകാരം പെയ്തിറങ്ങി പ്രളയമായി തകർത്തുകളയുകയാണല്ലോ എല്ലാത്തിനേയും..!
kollam
ReplyDeleteകവിതയോട് ലേശം അലര്‍ജിയുള്ള കൂട്ടത്തിലാണ് . എങ്കിലും പ്രളയം എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഒന്ന് നോക്കി. മുല്ലപ്പെരിയാര്‍ വിഷയം വല്ലതും ആണോ എന്ന്. അല്ല എന്ന് കണ്ടപ്പോള്‍ അല്‍പ്പം നിരാശ തോന്നി .പക്ഷെ ചില വരികള്‍ പിടിച്ചെടുത്തു കളഞ്ഞു മനസ്സിനെ.നിന്നിലേക്ക് ഇനിയും ഒഴുകാതിരിക്കാന്‍ ഒരു ഭിത്തി തീര്‍ക്കണം എന്ന വരി വല്ലാതെ എവിടെയോ കൊണ്ടു. എന്തെ അങ്ങനെ കൊള്ളാന്‍ എന്ന് ആലോചിച്ചു നോക്കുകയാണ് ഞാന്‍ .പറയാന്‍ ഒരു പ്രണയം പോലും കയ്യിലില്ലാത്തവന്‍ ആണ് ഞാന്‍ .നഷ്ട പ്രണയത്തിന്റെ ആര്‍കൈവുമില്ല മനസ്സില്‍ .എങ്കിലും കൊണ്ടു. ജീവി എന്നെ അസ്വസ്ഥനാക്കി .ഇങ്ങനെ എത്രയോ പേരെ നിങ്ങള്‍ ഈ കവിതയിലൂടെ അസ്വസ്തനാക്കിയിട്ടുണ്ടാവും ?അവരുടെയ്ല്ലാം ശാപം നിങ്ങള്ക്ക് കിട്ടുമോ എന്നറിഞ്ഞു കൂടാ.പക്ഷെ ഞാന്‍ തീര്‍ച്ചയായും നിങ്ങളെ ശപിക്കും.! കാരണം ഇനി കുറെ നേരത്തേക്ക് എനിക്ക് ഉറങ്ങാനാവില്ല. ഇത് കേവല മുഖസ്തുതിയല്ല .സത്യമാണ്..!
ReplyDelete@Ji Yes Key - പൊരിച്ച ....;)
ReplyDelete@ പട്ടേപ്പാടം റാംജി ,
moideen angadimugar ,
ആറങ്ങോട്ടുകര മുഹമ്മദ് ,
മനോജ് കെ.ഭാസ്കര്‍ ,
മാനവധ്വനി - നന്ദി !
@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. - കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ലല്ലോ മുരളിയേട്ടാ ...
@ cinimalochana - കവിത എന്ന് അവകാശപ്പെടുന്നില്ല . മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ചൊരു ആധികാരികമായ ഒരു കുറിപ്പെഴുതാൻ എന്റെ അറിവുകൾ പരിമിതമാണ് . ഭീതിതമായ ഈ അവസ്ഥയിൽ ഉള്ളിലെ വേലിയേറ്റങ്ങൾ കൂടിയായപ്പോൾ എഴുതിപ്പോയതാണ് ഇത്, മറ്റൊരു തലക്കെട്ടും മനസ്സിൽ വന്നുമില്ല. ഇത് ആരേയും അസ്വസ്ഥമാക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല . ക്ഷമിക്കുമല്ലോ ...
@ jeevi -അയ്യോ ക്ഷമയൊന്നും ചോദിക്കല്ലേ ...! :) ഞാന്‍ താങ്കളുടെ വരികളുടെ ശക്തിയെ കുറിച്ച് പറഞ്ഞതാണ്.എന്നെ ചില വരികള്‍ അസ്വസ്ഥതപ്പെടുത്തി എന്ന കാര്യം. അത് താങ്കളുടെ പ്രതിഭയുടെ കഴിവാണ്. അതിനു ക്ഷമ ചോദിച്ചു താഴേണ്ട കാര്യമുണ്ടോ :) എന്തായാലും ഒരിക്കല്‍ക്കൂടി നന്ദി നീറ്റലുണ്ടാക്കിയ വരികള്‍ക്കും താങ്കള്‍ക്കും . ! :)
ReplyDeleteകൊള്ളാം കവിത
ReplyDeleteപ്രവചനങ്ങള്‍ ഫലിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം !! കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പൊ കൂട്ട് അതുമാത്രമാണല്ലോ...
ReplyDeleteപ്രളയം ഹൃദയഭേദകമാണ് .അതിനു ഇത്രയും എഴുതണമെന്നില്ല
ReplyDelete@
ReplyDeletecinimalochana,
മുനീര്‍ തൂതപ്പുഴയോരം
വരയും വരിയും : സിബു നൂറനാട് - ഓരോ അവസ്ഥകളല്ലേ !
മാനത്ത് കണ്ണി //maanathukanni - എഴുതിപ്പോയില്ലെ , അടുത്ത പ്രാവശ്യം ശ്രമിക്കാം ;)
കുമാരന്‍ | kumaran
(പേര് പിന്നെ പറയാം)
എല്ലാവർക്കും നന്ദി !