പാതിയെരിഞ്ഞ മെഴുകുതിരി-
യുടെ ഇത്തിരിവെട്ടം
ഊതിയണച്ചപ്പോൾ
പാതിരാ പിന്നിട്ട്
പിന്നെയും പിന്നെയും
നേരമേറെ പോയ്മറഞ്ഞു .
പൊട്ടിയ ജനൽച്ചില്ലിലൂടിപ്പഴും
മിന്നിത്തിളങ്ങുന്നൂ
നഗരരാവിൻ താരകങ്ങൾ !
ഒഴിഞ്ഞില്ലിനിയും ഉത്സവരാവിൻ
ഘോഷങ്ങളിരമ്പിയാർത്തലയ്ക്കുന്നൂ
അലിഞ്ഞങ്ങകലുന്നൂ മദോന്മത്തയായ്
ചീറിയലയുന്ന ധോരണത്തിന്നിരമ്പവും !
മൊത്തിക്കുടിച്ച തണ്ണിയത്രയും
കുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
മീശകുരുക്കാത്ത ചെക്കനും പെണ്ണും
നാറുന്നൂ ചീഞ്ഞൊലിക്കുന്ന
നഗരമാലിന്യങ്ങളും
പൊങ്ങിയഴുകുന്ന ശവങ്ങളുമീ
പ്രളയക്കെടുതിയിൽ !
കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !
ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !
തലസ്താനത്താണോ............?
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteനന്നായിട്ടുണ്ട് , ആശംസകള്‍..
ReplyDeleteശേഷി നശിപ്പിച്ചെങ്കിലും ആഞ്ഞുവലിച്ചല്ലേ പറ്റു..
ReplyDeleteവരികള്‍ നന്നായിരിക്കുന്നു.
കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ReplyDeleteക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !
valare nannayittundu..... puthuvalsara aashamsakal.........
ReplyDeleteആഞ്ഞു വലിക്കാം അന്ത്യ വരെ .. ആദ്യ അന്ത്യം പ്രക്ര്തിയുടെതാകുമോ ??
ReplyDeleteസാമൂഹിക പ്രതിബന്ധതയുള്ള വരികള്‍. നന്ദി.
ReplyDeleteനഗരം ഓരോ മനുഷ്യരിലും ഉണ്ടായ് വരുന്നത് ഇങ്ങനെഒക്കെ ആണ് .
ReplyDeleteവലിച്ചു കേട്ടുകതന്നെ, ജീവിതം, ..എന്നിട്ട് ചര്‍ദ്ദിച്ചു മരിക്കുകതന്നെ .
മൊത്തിക്കുടിച്ച തണ്ണിയത്രയും
ReplyDeleteകുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
:)
കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ReplyDeleteക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !
ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !
നന്നായി ജീവീ...
വേറെ വഴിയില്ലല്ലോ,
ReplyDeleteസഹിക്ക തന്നെ...
ഒന്നും ഓര്‍ക്കാതിരിക്കുക,
അകത്തേയ്ക്ക് വരുന്ന വായുവില്‍ ഓക്സിജന്‍ മാത്രം കാണുക...
നന്നായിട്ടുണ്ട്.
blogil puthiya post....... SNEHAMAZHA......... vaayikkane.......
Delete