മനസ്സു താണ്ടുന്ന ദൂരങ്ങൾക്ക് മുൻപിൽ, കടന്നുപോകുന്ന ജീവിതയാത്രയിൽ നടന്നു താണ്ടിയ ദൂരങ്ങൾ എത്ര തുച്ഛം ! യാത്രകൾ പോകാത്തവൻ ജീവിതപുസ്തകത്തിന്റെ ഏതോ രണ്ടു താളുകൾക്കിടയിൽ ഉണരാതുറങ്ങുന്ന ചെറുപാറ്റയെപോലെയെന്ന് പറഞ്ഞത് ആരെന്നറിയില്ല. വായിച്ചതെവിടെയെന്നും ഓർക്കുന്നില്ല.
ഞാൻ എത്ര ഭാഗ്യവാനാണ് ! എനിക്കു പോകാൻ കഴിയുന്നത്രപോലും എത്രമേൽ മോഹിച്ചിട്ടും സാധിക്കാത്ത എത്രയോ മനുഷ്യരുടെ ഇടയിൽ എനിക്കിത്രയെങ്കിലും കഴിയുന്നുണ്ടല്ലോ. ഒരു ചുവടുവെയ്ക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടിവന്നിരുന്ന കഴിഞ്ഞുപോയ നാളുകളിൽ എനിക്കാശ്വസിക്കാൻ കഴിഞ്ഞിരുന്നതും അതുകൊണ്ടു തന്നെ.
ഇന്നെനിക്ക് പ്രയാസമാണെങ്കിലും കഴിഞ്ഞ വർഷം ഇതേ നാളുകളിൽ, ഹിമാലയ പാർശ്വത്തിൽ ചെലവഴിച്ച നിമിഷങ്ങളോർക്കുമ്പോൾ, മനസ്സിപ്പഴും കുളിരണിയുന്നുണ്ട് . കണ്ണൊന്നടച്ചാൽ മുന്നിൽ തെളിയുന്നുണ്ടാ കാഴ്ചകൾ ! പക്ഷേ, വർണ്ണിക്കാനെനിക്കു വാക്കുകൾക്കു വേണ്ടി പരതേണ്ടി വരുന്നു . എന്തൊരു കഷ്ടം !
|
ബദരിനാഥിൽ അളകനന്ദയ്കരികിൽ |
|
മാതാമൂർത്തീ ക്ഷേത്രത്തിനു മുന്നിൽ ജിഎസ്സിനൊപ്പം |
|
സതോപന്ത് സരോവരത്തിലേക്കുള്ള വഴിയിൽ |
|
മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളിലൊന്ന് |
ഭാഗ്യം ഒന്ന് വിവരിച്ചിരുന്നെന്കില്‍ പോകാന്‍ കഴിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് വായിച്ച് അറിയാമായിരുന്നല്ലോ.
ReplyDeleteവിവരിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല എഴുതിയതൊന്നും ശരിയാവുന്നില്ല . ഒരു നാൾ എഴുതാൻ കഴിയുമെന്നു തന്നെയാണ് വിശ്വാസം . നന്ദി!
Deleteപോകണം...
ReplyDeleteപോകാൻ കഴിയട്ടെ ! നന്ദി !
Deleteഞാന്‍ ഏറ്റവും കൂടുതല്‍ യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുള്ളത് കൈലാസ ബദരീനാഥ് യാത്രകളെ കുറിച്ചാണ്. അത്ര മേല്‍ എന്നെ പ്രലോഭിപ്പിക്കുന്നു ആ യാത്രകള്‍ .. ഇപ്പോള്‍ വീണ്ടും
ReplyDeleteവിവരണമൊന്നുമായിട്ടില്ലെന്നറിയാം .പോയിവന്ന് വർഷമൊന്നു കഴിഞ്ഞപ്പോൾ ചിത്രങ്ങൾ ഒന്നു മറിച്ചു നോക്കിയെന്നു മാത്രം . പോകാൻ കഴിയട്ടെ ! നന്ദി !
Deleteഇതെന്ത് യത്രാ വിവരണമാണെന്റെ ഭായ്
ReplyDeleteജീവി... മനോഹരമായ ഒരു അവതരണക്കുറിപ്പ് എഴുതിയതിനുശേഷം, "എഴുതിയത് ശരിയാകുന്നില്ല" എന്ന് പറയുമ്പോൾ എന്തോ വൈരുദ്ധ്യം അനുഭവപ്പെടുന്നു.. ഒന്നും ചിന്തിയ്ക്കണ്ട... എഴുതിത്തുടങ്ങൂ... എഴുതി, എഴുതി ശരിയാകും... നല്ല ഒരു എഴുത്തുകാരൻ ആകുവാൻ സാധിയ്ക്കുമെന്ന് തീർച്ച... ആശംസകൾ.
ReplyDelete