ശാസ്ത്രം ,
വഴിയിൽ പെറ്റിട്ടുപോയവളും അമ്മ !
അധികാരം ,
അച്ഛനുമുന്നിൽ അന്ധയായ നിയമം !
ലോകം ,
എന്തൊരു പെണ്ണ് !
അവകശപ്രവർത്തക ,
പീഢിതയായ പെണ്ണ് !
വിവസ്ത്രമാകുന്ന സ്വാതന്ത്ര്യം !
ആണത്തമേ നിനക്കുമാത്രം
ചുമക്കാനിനിയും പ്രലോഭനത്തിൻ
കുരിശുകളെന്ന് ശരീരശാസ്ത്രം !
സ്ത്രീത്വമേ നീയിനിയുമശക്തയോ
വിഷശരങ്ങൾക്കു നേരെ-
യൊരു പരിചയുയർത്തുവാൻ ?
സ്വയം ജ്വലിക്കൂ, തൊട്ടാൽ പൊള്ളട്ടെ !
കുമ്പസാരത്തിന്നുമിത്തീയിൽ
പങ്കുപറ്റിയോർ വേവാതിരിക്കട്ടെ !
മാംസംകരിഞ്ഞു വമിക്കുമീ
കാറ്റിലെൻ വിശപ്പകലുന്നു .
നിനക്കാശ്വസിക്കാം ,
വിശപ്പില്ലാത്തയെൻ രസമുകുളങ്ങ-
ളുണർത്തുവാൻ കഴിയാത്ത
നീയൊരു അബലയെന്ന് !
വഴിയിൽ പെറ്റിട്ടുപോയവളും അമ്മ !
അധികാരം ,
അച്ഛനുമുന്നിൽ അന്ധയായ നിയമം !
ലോകം ,
എന്തൊരു പെണ്ണ് !
അവകശപ്രവർത്തക ,
പീഢിതയായ പെണ്ണ് !
വിവസ്ത്രമാകുന്ന സ്വാതന്ത്ര്യം !
ആണത്തമേ നിനക്കുമാത്രം
ചുമക്കാനിനിയും പ്രലോഭനത്തിൻ
കുരിശുകളെന്ന് ശരീരശാസ്ത്രം !
സ്ത്രീത്വമേ നീയിനിയുമശക്തയോ
വിഷശരങ്ങൾക്കു നേരെ-
യൊരു പരിചയുയർത്തുവാൻ ?
സ്വയം ജ്വലിക്കൂ, തൊട്ടാൽ പൊള്ളട്ടെ !
കുമ്പസാരത്തിന്നുമിത്തീയിൽ
പങ്കുപറ്റിയോർ വേവാതിരിക്കട്ടെ !
മാംസംകരിഞ്ഞു വമിക്കുമീ
കാറ്റിലെൻ വിശപ്പകലുന്നു .
നിനക്കാശ്വസിക്കാം ,
വിശപ്പില്ലാത്തയെൻ രസമുകുളങ്ങ-
ളുണർത്തുവാൻ കഴിയാത്ത
നീയൊരു അബലയെന്ന് !
വിഷശരങ്ങള്‍ക്ക് നേരെ പരിചയുയര്‍ത്തട്ടെ...
ReplyDeleteഅരുചിയെല്ലാം സുരുചിയായിത്തീരട്ടെ
പ്രത്യാശ !
Deleteനിനക്കാശ്വസിക്കാം ,
ReplyDeleteവിശപ്പില്ലാത്തയെൻ രസമുകുളങ്ങ-
ളുണർത്തുവാൻ കഴിയാത്ത
നീയൊരു അബലയെന്ന് !
നിസ്സഹായത തോന്നുന്നിടങ്ങളിലേക്കുള്ള പ്രതിഷേധം ശക്തമാണ് വരികളില്‍
എങ്ങനെ പ്രതിഷേധിക്കണ്ടൂ എന്നറിയാതെ കുഴങ്ങുകയല്ലേ റാംജീ
Deleteസ്വയം ജ്വലിക്കൂ, തൊട്ടാൽ പൊള്ളട്ടെ !
ReplyDeleteനന്നായിട്ടുണ്ട്
നന്ദി
Delete‘ആണത്തമേ നിനക്കുമാത്രം
ReplyDeleteചുമക്കാനിനിയും പ്രലോഭനത്തിൻ
കുരിശുകളെന്ന് ശരീരശാസ്ത്രം !‘
അതെ ആണിനുവേണ്ടിയാണെന്നാണിന്റെ
മിഥ്യാധരണതന്നെയാണല്ലോ ഇതിന്റെയൊക്കെ ആണിക്കല്ല്... അല്ലേ ഭായ്
ചില മിഥ്യാധാരണകളും വർദ്ധിതമായ അസഹിഷ്ണുതയും തന്നെയല്ലേ മിക്കതിന്റെയും ആണിക്കല്ല്
Deleteവാദിപ്രതിയായോ ?ഒരു ഉള്‍കിടിലം.
ReplyDeleteനല്ല വരികള്‍ നല്ല അവതരണം
ReplyDeleteകവിത ആസ്വദിക്കാന്‍ അറിയില്ലെങ്കിലും
ReplyDeleteആണത്തമേ നിനക്കുമാത്രം
ചുമക്കാനിനിയും പ്രലോഭനത്തിൻ
കുരിശുകളെന്ന് ശരീരശാസ്ത്രം !‘
ഈ വരികളോട് ഇഷ്ടം തോന്നി..
ആശംസകള്‍
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html
ReplyDelete