തിളക്കുന്നു ചോര കണ്ണിലും
വിളിക്കുന്നു ചെങ്കണ്ണെന്നുപേര്
മാധ്യമങ്ങള്‍ കാട്ടിയ കൃമികള്‍
കണ്ണില്‍ കടിപിടികൂട്ടുന്നു
പടരുന്നു നാടെങ്ങും
രക്തത്തിളപ്പിന് അലകള്‍
പ്രതിഷേധമുയര്‍ത്തുന്ന കൈകള്‍
ചൊറിയാനായുമ്പോള്
അതിവിനയത്താല്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു
അവധിക്കപേക്ഷിച്ച് ഇലക്ട്രോണിക് കത്ത് പൊയ്ക്കഴിഞ്ഞു .
അപേക്ഷ ഇത്രമാത്രം
നാളെയിതിനെ മാധ്യമസൃഷ്ടിയെന്ന-
പരാധം പരത്താതിരുന്നെങ്കില്‍ ...

ചിത്രം ഗൂഗിളിനോട് കടപ്പാട്