Sunday, February 14, 2010

പ്രണയദിനം

പറയാന്‍ മറന്നതോ പ്രണയം
എന്നില്‍ പറയാതെ വച്ചതോ പ്രണയം
അതോ ,
പറയാനറിയാത്തതോ എനിക്കു
പ്രണയം !

ക്ളോഡിയസ്സിനെ ഭയക്കാത്ത
പാതിരിയെപോല്‍
വിളക്കുവാന്‍ കൊതിക്കുന്നു
ഞാനോരോ കണ്ണിയും
പ്രണയാഗ്നിതന്‍ താപത്താല്‍ .
അപ്പൊഴും ഞാനൊരു പാതിരിയായ്‌
പറയുകില്ലെന്‍ പ്രണയസ്വപ്നങ്ങളും
മുത്തുകോര്‍ക്കുവാനിഷ്ടമെങ്കിലു-
മില്ലായെനിക്കീ പ്രണയമുത്താകുവാനും

ഭയക്കുന്നു ഞാനെന്‍
സംഭാവ്യമാം പ്രണയനഷ്ടത്തെയീ-
പങ്കുവയ്ക്കലില്‍ !
അപ്പൊഴും പ്രണയിക്കുന്നു
ഞാനെന്നെയും മാഞ്ഞുപോകുമീ
സൌന്ദര്യത്തിനുടമയാം ലോകത്തെയും .

വൈകിയിട്ടില്ലെനിക്കിനിയും
വെളിപ്പെടുത്തുവാനെന്‍ പ്രണയസ്വപ്നങ്ങളെ
നുകരുന്നു ഞാനാ സൌന്ദര്യലഹരിയീ
നുരയുന്ന പാനപാത്രത്തിനരികിലും  

കൊഴിഞ്ഞുപോകുന്നയീ ദിനവും
പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !
കാത്തിരിക്കാമിനിയുമോരോ പ്രണയദിനങ്ങളും
പങ്കുവയ്ക്കുവാനെനിക്കെന്‍ പ്രണയത്തെയും  .

11 comments:

  1. റോമിലെ ചക്രവര്‍ത്തിയായിരുന്ന ക്ലോഡിയസ്സ് രണ്ടാമനും വാലന്‍റൈനച്ചനും നന്ദി .
    ഇവരില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നോ
    നമുക്കൊരു പ്രണയദിനം !

    ReplyDelete
  2. പറയാന്‍ മറന്നതോ പ്രണയം
    എന്നില്‍ പറയാതെ വച്ചതോ പ്രണയം
    അതോ ,
    പറയാനറിയാത്തതോ എനിക്കു
    പ്രണയം !

    ജീവീ..
    ശരിയാ പറയാന്‍ അറിയാത്തത് തന്നെയാ പ്രണയം

    ReplyDelete
  3. പറയാന്‍ മറന്നതോ പ്രണയം
    എന്നില്‍ പറയാതെ വച്ചതോ പ്രണയം
    അതോ ,
    പറയാനറിയാത്തതോ എനിക്കു
    പ്രണയം !
    എനിക്കുതൊന്നുന്നു; പറയാതെ പറയുന്നതാണ് പ്രണയമെന്ന്... ജീവി ,ജീവനുള്ള കവിത...

    ReplyDelete
  4. "കൊഴിഞ്ഞുപോകുന്നയീ ദിനവും
    പറയാതെവയ്ക്കുന്നു ഞാനെന്‍ പ്രണയം !
    കാത്തിരിക്കാമിനിയുമോരോ പ്രണയദിനങ്ങളും
    പങ്കുവയ്ക്കുവാനെനിക്കെന്‍ പ്രണയത്തെയും"

    നന്നായിട്ടുണ്ട്.

    ReplyDelete
  5. വൈകീട്ടില്ല...
    നല്ല കവിത

    ReplyDelete
  6. പ്രണയദിനാശംസകൽ ഓരോ പ്രണയദിനത്തേയും പ്രണയനിമിഷങ്ങളേയും നമുക്ക് വരവേൽക്കാം.

    ReplyDelete
  7. Toms athe abhiprayakkaran thanneyaanu njaanum

    ReplyDelete
  8. റ്റോംസ് കോനുമഠം ,Sirjan സ്വന്തം അനുഭവങ്ങളാണോ ഇതു പറയിപ്പിച്ചത് .
    .....................................
    താരകൻ പറയാതെ പറയുന്നതാണോന്ന് ആലോചിച്ചതാണ്‌ .പക്ഷേ , അനുഭവങ്ങളില്ലാത്തതാകാം എനിക്കങ്ങനെയൊന്ന് പറയാന്‍ തോന്നാതിരുന്നത്
    ..........................................
    ശ്രീ വായനയ്ക്കു നന്ദി
    ..................................
    jyo
    വൈകീട്ടില്ലല്ലേ ..?
    ...........................
    നന്ദന ആശംസയ്ക്കു നന്ദി

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. നല്ല കവിത...

    പ്രണയം പറയാന്‍ മറന്നു പോയവരും, പറയാതെ വെച്ചവരും, പറയാന്‍ അറിയാത്തവരും.......ഒരു നിമിഷം തന്റെ പ്രണയത്തെ കുറിച്ചോര്‍ത്തു പോകും......

    ആശംസകള്‍ !

    ReplyDelete
  11. സ്വപ്നസഖി delete ചെയ്ത comment ഞാന്‍ വായിച്ചിരുന്നൂട്ടോ..

    ReplyDelete