Monday, March 29, 2010

അപ്രിയ സത്യം

അന്ന്
അന്നു ഞാൻ പറഞ്ഞതിലധികവു-
മസത്യങ്ങൾ ,തിരിച്ചറിവുകളി –
ലെത്താത്തവന്റെ നേരുകൾ .

ഇന്ന്
ഇന്ന് പറയാൻ കൊതിക്കുന്ന
സത്യങ്ങൾ ,തിരിച്ചറിവു
നേടിയവന്റെ നേരറിവുകൾ
ആ പ്രിയ സത്യങ്ങള-
വരുടെ അപ്രിയ സത്യങ്ങളത്രേ !
സത്യാന്വേഷിയാകുവാനുള്ള
മോഹമില്ലെങ്കിലും
പ്രവർ‌ത്തിയിലല്പമെങ്കിലും
സത്യസന്ധത കാംക്ഷിച്ചത്
എന്റെ കുറ്റമോ ?

21 comments:

  1. ജീവി

    സത്യസന്ധത കാംക്ഷിക്കുന്നത്‌, ഇന്ന് വലിയോരു തെറ്റ്‌ തന്നെയാണ്‌.

    നാളെ പറയുന്ന അസത്യങ്ങളിൽ അധികവും, ജീവിക്കാനുള്ള മോഹംകൊണ്ടാവാം.

    ആശംസകൾ.

    Sulthan | സുൽത്താൻ

    ReplyDelete
  2. സത്യസന്ധത കാംക്ഷിച്ചത്
    എന്റെ കുറ്റമോ

    ReplyDelete
  3. ഇതേതു ജീവിയാ...!
    ഇക്കാലത്ത് സത്യസന്ധത കാംക്ഷിയ്ക്കുകയോ...?
    ശ്രമിച്ചു നോക്ക് ചിലപ്പം കിട്ടിയാലോ...

    ReplyDelete
  4. അപ്രീയ സത്യങ്ങള്‍ വിളിച്ചു പറയാതിരിക്കുന്നതു തന്നെ ഇപ്പോഴും ശരി.
    അല്ലെങ്കില്‍ പറഞ്ഞു കഴിഞ്ഞ് വേണ്ടിയിരു‍ന്നില്ല എന്ന തോന്നല്‍ ഉണ്ടാകരുത്.

    ReplyDelete
  5. നല്ല ചിന്ത..പക്ഷെ അതിനു കൊടുക്കേണ്ട വില വളരെ വലുതാണ്‌ ജീവി.

    ReplyDelete
  6. ഒരു പാവം ജീവിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍!
    ഇനി ഇതാണോ താങ്കളുടെ ലക്‌ഷ്യം?
    to tell the truth, the whole truth, and nothing but the truth?

    ReplyDelete
  7. Enikkonnum manasilayilla!Ne kallam paranju enno atho ninnodarengilum kallam paranju enno

    ReplyDelete
  8. @Sulthan | സുൽത്താൻ - നന്ദി .ഈ സത്യസന്ധമായ ചിന്തയ്ക്ക് .


    @junaith - ഒന്നു പറഞ്ഞിട്ടു പോ "എന്റെ കുറ്റമോ?"


    @കൊട്ടോട്ടിക്കാരന്‍... - ഒരല്പമല്ലേ കാംക്ഷിച്ചുള്ളൂ .അതും കുറ്റമായി അല്ലേ ?


    @പട്ടേപ്പാടം റാംജി - നന്ദി


    @Vayady - വില എത്രയായാലും കൊടുക്കാനിപ്പൊ തല്ക്കാലം എന്റെ കയ്യിലില്ല .സഹായം തരാൻ താല്പര്യമുള്ളവർ‌ക്ക് ആകാം .കടം വേണ്ട .


    @വഷളന്‍ (Vashalan) - പരീക്ഷിക്കുകയാണോ ... എന്റമ്മോ ഇംഗ്ലീഷോ ഞാനാ നാട്ടുകാരനല്ലേ ...


    @divees - സത്യം പറയാൻ ശ്രമിച്ചാലും കള്ളമേ പറയിപ്പിക്കൂ എന്നായാൽ എന്ത് ചെയ്യും .മനസ്സിലാകാത്തത് എന്റെ എഴുത്തിന്റെ ഗുണം കൊണ്ടാവും .

    ReplyDelete
  9. ഇത് എന്‍റെ കുറ്റമാവാനാ സാധ്യത :)

    ReplyDelete
  10. @അരുണ്‍ കായംകുളം - :) കുറ്റം എന്റേതു തന്നെയാകും .

    ReplyDelete
  11. അന്നു പറഞ്ഞതെല്ലാം അസത്യമായിരുന്നു അല്ലെ..
    ഇപ്പോഴേലും സത്യം പറയാന്‍ തോന്നിയല്ലോ

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഏല്ലാം നുണകളും എന്നേലും സത്യങ്ങളായി വരും

    ReplyDelete
  14. കൊള്ളാം...ആശംസകൾ...

    ReplyDelete
  15. അപ്പൊ അന്ന് അതാണല്ലേ പറഞ്ഞത്

    ReplyDelete
  16. "കേരളത്തില്‍ ജീവിക്കണ്ടേ...മിണ്ടാതിരിക്കുന്നതാ നല്ലത്."
    കുഞ്ഞു വരികള്‍..വല്യ അര്‍ഥങ്ങള്‍. നന്നായിട്ടുണ്ട്.

    ReplyDelete
  17. @സിനു - എല്ലാ സത്യങ്ങളും മനസ്സിലാക്കിയില്ലേ .തൃപ്തിയായി

    @അനൂപ്‌ കോതനല്ലൂര്‍ - ഇന്നത്തെ അബദ്ധം നാളത്തെ ശാസ്ത്രമാകും എന്നാണോ ഉദ്ദേശിച്ചത് ?


    @Jishad Cronic™ - നന്ദി


    @ഒഴാക്കന്‍.- അന്ന് അതും പറഞ്ഞിരുന്നു

    @വരയും വരിയും : സിബു നൂറനാട് - അതെ ,പക്ഷേ മിണ്ടാതിരിക്കാനും കഴിയുന്നില്ല .

    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  18. ഇന്ന് പറയാൻ കൊതിക്കുന്ന
    സത്യങ്ങൾ ,തിരിച്ചറിവു
    നേടിയവന്റെ നേരറിവുകൾ
    ആ പ്രിയ സത്യങ്ങള-
    വരുടെ അപ്രിയ സത്യങ്ങളത്രേ !

    ReplyDelete
  19. ‘സത്യാന്വേഷിയാകുവാനുള്ള
    മോഹമില്ലെങ്കിലും
    പ്രവർ‌ത്തിയിലല്പമെങ്കിലും
    സത്യസന്ധത കാംക്ഷിച്ചത്
    എന്റെ കുറ്റമോ‘


    നല്ലവരികൾ...കേട്ടൊ ജീവി

    ReplyDelete
  20. um .ipo ellem manasilaayi .ninnod chodicha enne thallanam

    ReplyDelete
  21. @ഉമേഷ്‌ പിലിക്കൊട് ,ബിലാത്തിപട്ടണം / Bilatthipattanam - നന്ദി .

    @divees - വിഷമിക്കണ്ട .ദാ തല്ലിയിരിക്കുന്നു .കിട്ടിബോധിച്ചാല്‍ അറിയിക്കുക .കിട്ടിയില്ലെങ്കില്‍ വീണ്ടും തല്ലാം

    ReplyDelete