Tuesday, May 4, 2010

എല്ലാം ഒരു ശ്വാസം

“വിശ്വാസം അതല്ലേ എല്ലാം “
ആരു ചൊല്ലിയീ അസത്യം 
ആരെ വിശ്വസിക്കണമീ 
ധാത്രിതന്‍ മടിയില്‍
എന്‍റെ വിശ്വാസം 
നിന്‍റെയവിശ്വാസമാകുവാന്‍ 
വെറുമൊരു ‘അ’കാരത്തിന്‍ 
ദൂരം മാത്രം 
മാതാതന്‍ വിശ്വാസം 
ചൂഷണം ചെയ്യുന്ന 
മക്കളിന്‍ വിശ്വാസ-
മെന്തേ എല്ലാമാകാതിരുന്നു 
വഞ്ചിതരാകും പതിയും 
പാതിയും എല്ലാമായ് 
കരുതിയിരുന്നൊരീ വിശ്വാസമിന്നെവിടെ ?
അപ്പൊഴും നെടുവീര്‍പ്പിടാം
“എല്ലാമൊരു വിശ്വാസ”മെന്ന് 
എവിടെയാ വിശ്വാസമെന്നു 
ഞാന്‍ തിരയുന്നു 
ഇവിടെ വെറും 
ശ്വാസമെന്നു തിരിച്ചറിയുന്നു 
ചൊല്ലുന്നു ഞാനിനി 
“എല്ലാം വെറുമൊരു ശ്വാസം “



ഇതിനെ കവിത എന്നു വിളിച്ചതിന് എന്നെ തല്ലേണ്ടിവരുമെന്ന് അറിയാം .നല്ലവരായ വായനക്കാര്‍ സഹകരിക്കാതിരിക്കില്ല!


29 comments:

  1. ഭൌതികമാണ് എല്ലാം എന്ന് വിശ്വസിപ്പിക്കാനുള്ള തന്ത്രമല്ലേ ...

    ReplyDelete
  2. നന്നായിരിക്കുന്നു...വിശ്വാസം രക്ഷിക്കട്ടെ....

    ReplyDelete
  3. എല്ലാം ഒരു തരം വിശ്വാസം തന്നെ...

    ReplyDelete
  4. ഇതിനെ കവിതയെന്നു ഞാനും വിശ്വസിക്കുന്നു....വിശ്വാസം, അതല്ലേ എല്ലാം.......

    ReplyDelete
  5. ശ്വാസമുള്ളിടത്തോളം കാലം സത്യം,
    അതുകഴിഞ്ഞാൽ പിന്നെ വിശ്വാസം മാത്രം

    ReplyDelete
  6. എന്‍റെ വിശ്വാസം മുഴുവന്‍ പോയി..........:)

    ReplyDelete
  7. എല്ലാം ഓരോ തരം വിശ്വാസം.
    ശ്വാസവും അങ്ങിനെ മാറാതിരുന്നാല്‍ നന്ന്...

    ReplyDelete
  8. ഇവിടെ വെറും
    ശ്വാസമെന്നു തിരിച്ചറിയുന്നു

    ReplyDelete
  9. ഇതിനെ കവിത എന്നു വിളിച്ചതിന് എന്നെ തല്ലേണ്ടിവരുമെന്ന് അറിയാം.!! കവിത എന്നു ഞാന്‍ വിശ്വസിച്ചു വിശ്വാസമല്ലെ എല്ലാം.!! വിശ്വസം ഉറപ്പിക്കാന്‍ ഒന്നുകൂടി വായിക്കാം.!!

    ReplyDelete
  10. എനിക്ക് ഈ കവിത ഇഷ്ടപ്പെട്ടു. വിശ്വാസമായില്ലേ?...:)

    ReplyDelete
  11. താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
    താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ

    ReplyDelete
  12. “എല്ലാം വെറുമൊരു ശ്വാസം !!“

    അതെ!

    ReplyDelete
  13. ജീവീ, വിശ്വാസം പോയാല്‍ പോട്ടെ, ശ്വാസം പോകാതെ നോക്കണേ!

    ReplyDelete
  14. junaith , നിശാഗന്ധി , ശ്രീ , ABHI , കുമാരന്‍ | kumaran , Kalavallabhan , divees , മാറുന്ന മലയാളി ,
    റ്റോംസ് കോനുമഠം , ഹംസ , Vayady , അമ്മ മലയാളം സാഹിത്യ മാസിക , jayanEvoor ,
    വഷളന്‍ | Vashalan - എല്ലാവര്‍ക്കും നന്ദി .

    ReplyDelete
  15. “വിശ്വാസം അതല്ലേ എല്ലാം “
    ആരു ചൊല്ലിയീ അസത്യം

    കല്യാണ്‍ ജ്യുവലേഴ്സ്സ്!!

    ReplyDelete
  16. എല്ലാം ഒരു വിശ്വാസം മാത്രമാണ്.എന്റെ വിശ്വാസം.അതും എന്റെ ശ്വാസം ഉള്ളിടത്തോളം മാത്രം.

    ReplyDelete
  17. വിശ്വാസം അതല്ലേ എല്ലാം

    ReplyDelete
  18. അമ്പടാ വിശ്വാസി.,..

    ReplyDelete
  19. കവിതയാണെന്ന വിശ്വാസത്തില്‍ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.വിശ്വസിച്ചാലുമില്ലെങ്കിലും
    വളരെ നന്നായിട്ടുണ്ടെന്നാണെന്റെ വിശ്വാസം.
    വിശ്വാസമായില്ലേ??

    ReplyDelete
  20. ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  21. ജീവി , വിശ്വാസം മാത്രമാണോ എല്ലാം ,ചിന്ത എനിക്കു വിശ്വാസമായി!

    ReplyDelete
  22. ഇത് കവിത തന്നെ!!
    ഞാന്‍ വിശ്വസിച്ചു
    വിശ്വാസം അതെല്ലേ എല്ലാം:)

    ReplyDelete
  23. അരുണ്‍ കായംകുളം , ശാന്ത കാവുമ്പായി , Jishad Cronic™ , ഒഴാക്കന്‍., സ്വപ്നസഖി , ജോയ്‌ പാലക്കല്‍ , Mahesh Cheruthana/മഹി , സിനു

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  24. വിശ്വാസം ആ അതുതന്നെ ഏത് ?!!

    ReplyDelete
  25. ഈ വിശ്വാസത്തിന്‍റെ എതിരെ ചുമ്മാ ഒരു അവിശ്വാസം രേഖപ്പെടുത്തട്ടെ.അതോടൊപ്പം ആശംസകളും .

    ReplyDelete
  26. "എല്ലാം ഒരു ശ്വാസം"
    അതാണ്‌ ഒരാശ്വാസം..!!

    ReplyDelete
  27. വിശ്വാസം അതല്ലേ എല്ലാം

    ReplyDelete