Friday, June 25, 2010

പ്രതീക്ഷ


ഇന്നലെപ്പെയ്ത മഴയില്‍ തളിര്‍ത്ത
തകരപോല്‍ നീയെന്നെ പിഴുതെറിഞ്ഞപ്പഴും
ചോര്‍ന്നീല ഒരുതുള്ളി നീരെന്‍
കണ്ണിന്‍റെ ചോട്ടിലും

നനഞ്ഞ ഹൃദയത്തിനുള്ളില്‍
മുളതെറ്റിയ പ്രതീക്ഷകള്‍
അസ്ഥാനത്ത് വളരുന്നു

പാതിരാമഴയത്ത് പാതിവഴി താണ്ടി ഞാന്‍
പാതയോരത്ത് നിന്നെയും കാത്തുനില്‍കുമ്പൊഴും
അവസാനബസ്സ് എനിക്കായ് വരുമെന്ന
പ്രതീക്ഷകള്‍ മാത്രം ...           
ഒടുവില്‍ നീയെനിക്കായ് കാത്തുനില്‍കാതെ   
കടന്നുപോയെന്നറിയുമ്പോള്‍
ഇല്ല ,അവശേഷിച്ചില്ല എന്നില്‍
പ്രതീക്ഷയുടെ ഒരു കണികപോലും

കഠിനമാമീ ഹൃദയത്തില്‍
അന്നുമുളച്ചതെന്‍ ധാര്‍ഷ്ട്യം
നീ ഖേദിക്കും ;എനിക്കായ് വരും
നാളത്തെ ആദ്യബസ്സ്
അപ്പോള്‍ നീ ഓര്‍ക്കും  
സന്തപ്തമാം മനസ്സോടെ
എന്നെ കാത്തുനില്‍കാതെ
കടന്നുപോയ ശപ്തനിമിഷത്തെ

ആര്‍ദ്രമാനസമിപ്പഴും ആശിപ്പതിതാ
പാതിരാമഴതോരാതിരുന്നെങ്കിലെന്ന്
തളിര്‍ക്കുന്നു വീണ്ടും പ്രതീക്ഷകള്‍ 
നാളെയെന്നവസാനമില്ലാ നാളുകള്‍ക്കായ് ...


                         ചിത്രം ഗൂഗിളില്‍ നിന്നും അടിച്ചുമാറ്റിയത് .


37 comments:

 1. ആ പാതിരാമഴ തോരാതിരിയ്ക്കട്ടെ മാഷെ...

  ReplyDelete
 2. കണ്ണില്‍ കാണുന്നതിനെയെല്ലാം തട്ടിമാറ്റി നിഷ്ക്കരുണം മുന്നോട്ട് കുതിക്കുമ്പോള്‍ ഓര്‍ക്കുക,
  ചവുട്ടിമെതിക്കപ്പെട്ടപ്പോള്‍ കാലിനടില്‍ പെട്ടവവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തിയിരിക്കുന്നു...
  നല്ല കവിത
  തീവ്രമായ വരികള്‍..

  ReplyDelete
 3. കഠിനമാമീ ഹൃദയത്തില്‍
  അന്നുമുളച്ചതെന്‍ ധാര്‍ഷ്ട്യം
  നീ ഖേദിക്കും ;എനിക്കായ് വരും
  നാളത്തെ ആദ്യബസ്സ്
  അപ്പോള്‍ നീ ഓര്‍ക്കും
  സന്തപ്തമാം മനസ്സോടെ
  എന്നെ കാത്തുനില്‍കാതെ
  കടന്നുപോയ ശപ്തനിമിഷത്തെ

  നല്ല വരികള്‍ :)

  ReplyDelete
 4. ജീവിതം തന്നെ ഒരു പ്രതീക്ഷയാണ് മാഷെ
  അതിനാല്‍
  പ്രതീക്ഷയാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും
  കവിത നന്നായിരിക്കുന്നു.

  ReplyDelete
 5. Yesterday is history, tomorrow is a mystery, today is a gift, that's why they call it the present.

  പ്രതീക്ഷ നല്ലതാണ്... എന്നാലും ഇന്നത്തേക്ക് ജീവിക്കുക.

  "കാലമിനിയൂമുരുളും വിഷുവരും
  വര്‍ഷംവരും തിരുവോണം വരും
  പിന്നെയോരോ തളിരിനും പൂവരും
  കായ്‌വരും അപ്പോള്‍ ആരെന്നും
  എന്തെന്നും ആര്‍ക്കറിയാം?"

  ReplyDelete
 6. വീണ്ടും പ്രതീക്ഷകള്‍
  നാളെയെന്നവസാനമില്ലാ നാളുകള്‍ക്കായ് ...

  ReplyDelete
 7. ശ്രീ - ആശകള്‍ പ്രതീക്ഷകളായി പ്രതിഫലിക്കുന്നു .നന്ദി മാഷേ

  റ്റോംസ് കോനുമഠം - നന്ദി റ്റോംസ്ജീ

  പട്ടേപ്പാടം റാംജി - നിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി

  ഹംസ - നന്ദി :)

  jayaraj - സ്വാഗതം മാഷേ .നന്ദി

  വഷളന്‍ | Vashalan - ഇന്ന് ജീവിക്കാം പ്രതീക്ഷകളെ മാറ്റി നിര്‍ത്തി,നാളെ പറയാം സഫലമീ ജീവിതം എന്ന് .

  noonus - സ്വാഗതം .

  ReplyDelete
 8. പ്രതീക്ഷകൾ അസ്തമിക്കാതിരിക്കട്ടെ!
  ആശംസകൾ!

  ReplyDelete
 9. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  ReplyDelete
 10. പാതിരാമഴയത്ത് പാതിവഴി താണ്ടി ഞാന്‍
  പാതയോരത്ത് നിന്നെയും കാത്തുനില്‍കുമ്പൊഴും

  ആ രാത്രി പന്ത്രണ്ടുമണിയുടെ ബസ്സ്‌ ഏതാ ..ഗൂഗിള്‍ ബസ്‌ ആണോ
  ..ചുമ്മാ ..നന്നായിരിക്കുന്നു

  ReplyDelete
 11. പാതിരാത്രിക്ക് പ്രതീക്ഷയുടെ വണ്ടി കാത്ത് നിൽക്കുന്നു. കൊള്ളാം. നന്നായിട്ടുണ്ട്. ചിത്രം ഒന്നുകിൽ മുകളിലാവായിരുന്നു. കവിതയെ മുറിച്ച് ചിത്രം വരുമ്പോൾ ഒരഭംഗി

  ReplyDelete
 12. പ്രതീക്ഷ നല്ലതാണ്....ഇല്ലെങ്കില്‍ എന്തുട്ട് ലൈഫ് ഇഷ്ട....വെറുതേ തൃശൂര്‍ ഭാഷയില്‍ കമന്റ് തന്നത് അന്നേ....ഫീലിങ്ങ്സ്‌ ഉള്ള വരികള്‍

  ReplyDelete
 13. കഠിനമാമീ ഹൃദയത്തില്‍
  അന്നുമുളച്ചതെന്‍ ധാര്‍ഷ്ട്യം
  നീ ഖേദിക്കും ;എനിക്കായ് വരും
  നാളത്തെ ആദ്യബസ്സ്


  വിട്ടു കൊടുക്കരുത്... കൊള്ളാം കവിത..

  ReplyDelete
 14. @divees - മഴ പെയ്യട്ടെ
  @jayanEvoor – ആശംസകള്‍ വരവു വച്ചിരിക്കുന്നു ഡോക്ടര്‍ സാര്‍
  @ഉമേഷ്‌ പിലിക്കൊട് – നന്ദി
  @എറക്കാടൻ / Erakkadan – ചില രാത്രികളില് ഗൂഗിള്‍ ബസ്സും മറ്റു ചിലപ്പോള് ട്രാന്‍സ്പോര്‍ട്ട് ബസ്സും . :)
  @Manoraj – ആ അഭംഗി നമ്മുടെ എഴുത്തിന്‍റെ ഗുണവുമായേക്കാം ,ചിത്രം താഴേക്ക് മാറ്റിയിട്ടുണ്ട് .
  @pournami – അത് തന്നെ.പ്രതീക്ഷയില്ലാതെ എന്തൂട്ട് ലൈഫ് .
  @MyDreams – നന്ദി .പ്രതീക്ഷ വേണമല്ലോ :)
  @വരയും വരിയും : സിബു നൂറനാട് – ഇല്ല വിട്ടുകൊടുക്കില്ല :)

  ReplyDelete
 15. പ്രതീക്ഷയുള്ളത് നല്ലതല്ലേ ... അല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം

  ReplyDelete
 16. പ്രതീക്ഷയില്ലെങ്കില്‍ പിന്നെയെന്ത് ജീവിതം?
  കൊള്ളാം ജീവി..

  ReplyDelete
 17. നമ്മള്‍ക്ക് പ്രതീക്ക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ട് എന്ന അറിവ് തന്നെ പോരെ ജീവിതം ധന്യമാവാന്‍?
  കാത്തിരിക്കൂ മാഷെ അവള്‍ വരും...

  ReplyDelete
 18. പ്രതീക്ഷയാണ് ജീവിതം. ... ആശംസകള്‍ ...

  ReplyDelete
 19. "തളിര്‍ക്കുന്നു വീണ്ടും പ്രതീക്ഷകള്‍
  നാളെയെന്നവസാനമില്ലാ നാളുകള്‍ക്കായ് ..."

  ഇതില്ലായിരുന്നെങ്കിൽ....

  നല്ല കവിത, ഇഷ്ടമായി

  ReplyDelete
 20. പെയ്തൊഴിയാത്ത വര്‍ഷത്തില്‍ ഒരു തണുപ്പിന്‍ തലോടലായി അവള്‍ വരും ................

  ReplyDelete
 21. ശുഭപ്രതീക്ഷകളാണല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്..

  ReplyDelete
 22. kollam....
  'bus' ozhivakki,malayala padam upayogikkamayirunnu
  like 'vandi' etc.......

  ReplyDelete
 23. @ ഒഴാക്കന്‍. –അതെ ജീവിതം ഓരോ പ്രതീക്ഷകള്ക്കുള്ളതാ

  @ Vayady – പ്രതീക്ഷതന്നെ ജീവിതം

  @ raadha – ഏത് ലവള് .അങ്ങനൊരു പ്രതീക്ഷയുമില്ല

  @ Jishad Cronic™ - നന്ദി

  @ Kalavallabhan – ഇഷ്ടായെന്നറിഞ്ഞതില് സന്തോഷം

  @ Mahesh Cheruthana/മഹി – ദേ പിന്നേ അവള് (?)

  @ കുമാരന്‍ | kumaran – അത് ശരിതന്നെ

  @ Ji Yes Key - എന്തോ അങ്ങനൊരു പദവും വച്ചപ്പോ ഒരു തൃപ്തി വരായ്ക തോന്നിയതുകൊണ്ടാ ബസ്സ് വച്ചത്

  ReplyDelete
 24. വളരെ നന്നായിരിക്കുന്നു

  ReplyDelete
 25. വരികളില്‍ പ്രതീക്ഷയുണ്ട്-കവിതയിലും,പിന്നെ ഈ ജീവിതത്തിലും..
  അല്ലേലും ഈ ക്ഷണികലോകത്ത് നിരാശക്ക് പഴുതില്ല,തീര്‍ച്ച!!

  ReplyDelete
 26. പ്രതീക്ഷ നടക്കട്ടേ

  ReplyDelete
 27. ആദ്യം തെറ്റിദ്ധരിച്ചു...ബസിനോടായിരുന്നല്ലേ ദേഷ്യം?
  ഹ! ഹ! നന്നായിട്ടുണ്ട് ട്ടാ...

  ReplyDelete
 28. പ്രതീക്ഷ നന്നായി....ചില പ്രതീക്ഷകള്‍ നമ്മളെ നൊമ്പരപ്പെടുത്തും കവേ....നാം നിനക്കുന്ന വണ്ടി വരണമെന്നില്ല....അവിടെ നാം തളര്‍ച്ചയുടെ പുതപ്പില്‍ അകപ്പെടുന്നു.....ഖേദകരം !

  ReplyDelete
 29. nalla urappaanalle, varumennu! aasamsakaL.

  ReplyDelete
 30. കാത്തിരിക്കുവിന്‍ പ്രതീക്ഷ കൈവിടാതെ

  ReplyDelete
 31. @Thommy – സന്തോഷം

  @ഒരു നുറുങ്ങ് – തീര്‍‌ച്ചയായും താങ്കളെപോലുള്ളവര് വീണ്ടും അതോര്‍മ്മിപ്പിക്കുന്നു .സന്തോഷം വീണ്ടും കണ്ടതില്‍

  @മാനവധ്വനി – നന്ദി

  @jazmikkutty – തെറ്റിദ്ധാരണമാറിയല്ലോ .നന്ദി

  @വെഞ്ഞാറന്‍ - ഹംസഗീതം പാടിയോ …

  @സോണ ജി – നന്ദി സുഹൃത്തേ

  @മുകിൽ - ആശംസക്കു നന്ദി

  @ഭാനു കളരിക്കല്‍ - ഇല്ല പ്രതീക്ഷയില്ലെങ്കില്‍ പിന്നെന്ത് ജീവിതം

  ReplyDelete
 32. പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും...!

  ReplyDelete
 33. Hope which gives energy to live every second to each and every one in the world... Nice one...

  ReplyDelete