Monday, January 10, 2011

ഒരു പേരിലെന്തിരിക്കുന്നു !

ആദ്യമായന്നന്നമൂട്ടിയ നാളിലെന്‍
കാതിലായ് ചൊല്ലിയതാണെ-
ന്നച്ഛനെന്‍ പേര് !
പിന്നെയോരോരുത്തരായ് നീട്ടിയും
കുറുക്കിയും വിളിച്ചതുമെന്‍ പേര് .
പിന്നെ തെറ്റിയാരോ വിളിച്ച-
യെന്‍ പേരിനെ തിരുത്തിയപ്പോ-
ളാരോ മൊഴിഞ്ഞതല്ലോ
ഒരു പേരിലെന്തിരിക്കുന്നു ?
പിന്നെയും നീട്ടിവിളിക്കുന്നു
എന്‍ പേര് ചൊല്ലിയും
വിളിപ്പേരു ചൊല്ലിയും .
ഇന്നു ഞാനറിയുന്നു
എന്‍ നേര്‍ക്കു നീളും
നിന്‍ ചൂണ്ടുവിരലാണെന്‍ പേര് !------------------------------------
കുറച്ചു പഴയതാ എന്നാലും പോസ്റ്റുന്നു .

36 comments:

 1. ആശാനെ പേരിലാണ് എല്ലാം ഇരിക്കുന്നത് യേശുദാസിന് ഗുരുവായൂരില്‍ ദര്സനം കിട്ടാത്തത് ഒറ്റ ഉദാഹരണം


  ആശംസകള്‍

  ReplyDelete
 2. അപ്പോ ഒരു സംശയം .. ചൂണ്ടുവിരല്‍ നീട്ടി ഒരാള്‍ തെറി വിളിച്ചാല്‍ അതും പേരായി മാറുമോ ? .. അതോ ആ ചൂണ്ടു വിരല്‍ മാത്രമാണോ പേര് .?

  ReplyDelete
 3. അപ്പൊ പേര് എന്താന്നാ പറഞ്ഞെ

  ReplyDelete
 4. പേരിലെന്തിരിക്കുന്നു എന്ന് ഷേക്സ്പിയര്‍ക്ക് പറയാം. പറഞ്ഞപോലെ ഇവിടെ പേരിന്റെ പേരിലാണ് എല്ലാ പുകിലും

  ReplyDelete
 5. അന്യന്റെ ചൂണ്ടുവിരല്‍ സ്വന്തം നെഞ്ചിലേക്ക് നീളുമ്പോള്‍ മാത്രമാണ് സ്വന്തം പേര് ചോദ്യചിഹ്നമായി മാറുന്നത്...
  സമയമെടുക്കുന്നു പേരിന്റെ അര്‍ത്ഥം തന്നെ മനസ്സിലാകാന്‍ അല്ലെ?

  ReplyDelete
 6. ചൂ‍ണ്ടുവിരലുപയോഗിച്ച് ഗോപിയണിയിച്ചുവെന്നിതാ
  ചൂണ്ടിപ്പറയുന്നുഞാനും, കേട്ടുവോ ഗോവിന്ദരാജനേ

  ReplyDelete
 7. പേര്,
  ഒരാത്മാവിന്റെ വേദന തന്നെ..

  ReplyDelete
 8. കൊള്ളാലോ.
  ചൂണ്ടക്കൊളുത്താന്നും പറയാം..
  അതിട്ടു വലിച്ചാൽ തല അങ്ങോട്ടു തിരിയണമല്ലോ!

  ReplyDelete
 9. അല്ലാ ഇപ്പൊ എന്താ പേരു? പേരെടുത്തവർക്ക് ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ പറയാം!! അങ്ങനെയാണോ എല്ലാവരുടെം കാര്യം? ഒരു പേരിലുമില്ലേ കാര്യങ്ങൾ?? കവിത നന്നായി. (ആദ്യമായന്നന്നമൂട്ടിയ അക്ഷരത്തെറ്റുണ്ടോ?? ഉണ്ടെങ്കിൽ തിരുത്തൂ)

  ReplyDelete
 10. പേര് കളയുവാനെന്തെളുപ്പം?
  ഒരു പേരുണ്ടാക്കുവാന്‍ എത്ര കഷ്ടം?

  ReplyDelete
 11. എന്‍ നേര്‍ക്കു നീളും
  നിന്‍ ചൂണ്ടുവിരലാണെന്‍ പേര്

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ഞാനുമൊരു ട്യൂബ്ലൈറ്റുതന്നെയാ..എനിക്കിപ്പോഴാ പിടികിട്ടിയത്. :)
  ശരിയാ...എന്‍ നേര്‍ക്കു നീളും
  നിന്‍ ചൂണ്ടുവിരലാണെന്‍ പേര് ! തിരിച്ചുമാകാലോ അല്ലേ?

  ReplyDelete
 14. @ഉമേഷ്‌ പിലിക്കൊട് - എല്ലാര്‍ക്കും ആകാശമിഠായീന്ന് പേരിടാന്‍ പറ്റില്ലല്ലോ ല്ലേ ;)

  @ഹംസ - അതും ഒരു പേരായേക്കും !!

  @ഒഴാക്കന്‍. -- ഹ ഹ അതു തന്നെ !

  @salam pottengal - പുകിലുകള്‍ പേരന്വേഷിച്ച് വരുന്നത് കുറച്ച് കഷ്ടം തന്നെയല്ലെ .

  @പട്ടേപ്പാടം റാംജി -അര്‍ത്ഥം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സമയമിനിയും എടുക്കുമെന്നാതോന്നുന്നത് .

  @മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. - ഹ ഹ ! കേട്ടൂ മുരളിയേട്ടാ ...

  @സാപ്പി - വേദനയ്ക്ക് ഒരു മരുന്നുകൂടി വേണം

  @ശ്രീ - നന്ദി .

  @ഉമ്മുഫിദ - താങ്ക്യൂ

  @മുകിൽ - വല്ലാത്തൊരു കൊളുത്തു തന്നെ!

  @ഹാപ്പി ബാച്ചിലേഴ്സ് - അപ്പോ പേരിലുമുണ്ട് കാര്യങ്ങള്‍ അല്ലേ .

  ആദ്യമായ് + അന്ന് + അന്നമൂട്ടിയ എന്നാ ഉദ്ദേശിച്ചത് .തെറ്റില്ലാന്ന് തോന്നുന്നു . എന്നാലും വ്യാകരണങ്ങളില്‍ ഇപ്പഴും ചില തെറ്റുകളുണ്ടാവുമെന്നു തോന്നുന്നു .തത്കാലം അതങ്ങനെ കിടക്കട്ടെ;തുടങ്ങിയതല്ലേ ഉള്ളൂ , എനിക്കിനിയും ഒരുപാട് വായിക്കേണ്ടിയിരിക്കുന്നു ,ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു .
  ഇത്തരം ചൂണ്ടിക്കാട്ടലുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നൂ .നന്ദി

  @ajith - അതും ഒരു നഗ്നസത്യം !

  @kadathanadan:കടത്തനാടൻ - പേരക്ക തിന്നാന്‍ കൊള്ളാം :)

  @പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) - ഹ!ഹ! ആ പേര് ഇഷ്ടായീ...

  @സ്വപ്നസഖി - ഹേയ് , അതിങ്ങനെ പരസ്യായി പറയാമോ .അവിടെ അപ്പോ നമ്മുടെ സഖാക്കളുടെ CFL കിട്ടീല അല്ലേ .എന്താ ഇപ്പം ചെയ്യ്യ !(മായ്ചുകളഞ്ഞത് മെയിലില്‍ കിട്ടിയിരുന്നു .അപ്പോ പേരാ വിളിക്കുന്നത് ല്ലേ :) )

  @nikukechery , മുല്ല - ആ‍ സ്മൈല് കൊള്ളാം ...:)

  ReplyDelete
 15. ഹ ഹ അപ്പൊ കണ്ടു ല്ലേ? ഞാനൊരു പൊതുകാര്യം പറഞ്ഞതല്ലേ... :) പിന്നെ ഹാപ്പി ബാച്ചിയെപോലെ അക്ഷരത്തെറ്റുണ്ടോന്ന് ഒരു സംശയം തോന്നിയിരുന്നു. വീണ്ടും വീണ്ടും വായിച്ചപ്പൊഴാ കത്തിയത്. അതാ ഇങ്ങനെ....എങ്ങനെ?..അങ്ങനെതന്നെ.

  ReplyDelete
 16. @Jidhu Jose - thak you

  @സ്വപ്നസഖി - ഹ ഹ എങ്ങനെയായാലും വീണ്ടും വീണ്ടും വായിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട് .എന്റെ എഴുത്തിന്റെ ഒരു ഗുണമേ(?) :)

  ReplyDelete
 17. എന്റെ മാതാ പിതാക്കള്‍ എന്നെ "അപ്പച്ചന്‍" എന്ന് വിളിച്ചു. എന്റെ ഭാര്യയും, മക്കളും, നാട്ടുകാരും, പോലീസും എല്ലാവരും, അങ്ങനെ തന്നെ വിളിക്കുന്നു. അതും ഒരു ഭാഗ്യമല്ലേ ജീവീ?
  കവിത നന്നായിട്ടുണ്ട്.

  ReplyDelete
 18. ഒരു പേരൊന്നായി കിട്ടിയിരുന്നെങ്കിൽ , പിന്നെ .....

  ReplyDelete
 19. പേരില്‍ ആണെല്ലാം ഇര്ക്കുന്നത്

  എത്ര നല്ല പേര് കേള്പിച്ചാലും, ഒരു ചീത്ത പേര് മതി ജിവ്തതത്തില്‍ മുഴുവനും മായാതെ നില്ക്കാന്‍
  കരിവള്ളുര്‍ ആണല്ലേ, സന്തോഷം

  ReplyDelete
 20. എനിക്ക് എന്തായാലും ഗോവിന്ദ് രാജ് എന്ന പേരിനെക്കാള്‍ ജീവി എന്ന പേരാണ് ഇഷ്ടം. ജീവി എന്ന് പറയുമ്പോള്‍ തന്നെ ചെവിയില്‍ ഒരു വണ്ട്‌ മൂളുന്ന ശബ്ദം ;-) ഞാന്‍ ഓടി ട്ടോ.

  ReplyDelete
 21. @ശങ്കരനാരായണന്‍ മലപ്പുറം - ആശംസകളൊക്കെ വരവു വച്ചിരിക്കുന്നു .എന്തിനാന്നുകൂടി പറയാരുന്നൂ
  @appachanozhakkal - അപ്പോ അങ്ങനാ അപ്പച്ചന്‍ അപ്പച്ചനായത് അല്ലേ .അതുമൊരു ഭാഗ്യം തന്നെ .
  @Kalavallabhan - ഒരു പേരു കിട്ടിയില്ലേ വല്ലഭാ ...
  @അനീസ - നില്‍ക്കട്ടെ മായാതെ തന്നെ .സന്തോഷം കണ്ടതില്‍
  @raadha - ഹാവൂ ! സമാധാനമായി . മൂളുന്നത് കേള്‍ക്കാം ല്ലേ .ഓടിക്കോ ഓടിക്കോ :)

  ReplyDelete
 22. perinenkilum oru peru vende............ aashamsakal.........

  ReplyDelete
 23. ഒരു പേരിലെന്തിരിക്കുന്നു?....

  എല്ലാ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 24. Name means alot when it is connected with life... Imagine a world were no one have name....;-) people will fail even to communicate... dat 'l be so exiting... :)

  ReplyDelete
 25. @jayarajmurukkumpuzha - അപ്പോ പേരിനെങ്കിലും ഒരു പേരിരിക്കട്ടെ .
  @Joy Palakkal ജോയ്‌ പാലക്കല്‍ - ആശംസകള്‍ വരവു വച്ചിരിക്കുന്നൂട്ടോ
  @Mythri - അങ്ങനെയെങ്കില്‍ ഇനി ജീവിതത്തിന്റെ അര്‍ത്ഥം തേടേണ്ടിവരുമല്ലോ .എന്തൊരു കഷ്ടമാ ഇത് ;-) . പക്ഷേ പേരില്ലെങ്കില്‍ ആശയസംവാദത്തിന് ബുദ്ധിമുട്ടുമെന്ന് കരുതാന്‍ വയ്യ . തിരിച്ചറിയപ്പെടാനുള്ള ചൂണ്ടുവിരല്‍ തന്നെയാണ് പേര് എന്നാ എന്റെ തോന്നല്‍ .
  Mythri എന്ന പേര് താങ്കളുടെ നേര്‍ക്കുള്ള ചൂണ്ടുവിരല്‍ തന്നെയല്ലേ :) .നന്ദി .

  ReplyDelete
 26. ഒരു പേരിലെന്തിരിക്കുന്നു എന്ന് പറഞ്ഞത് ഷേക്സ്പിയർ അല്ലേ. നമ്മുടെ പേർ ഒരു വിളിപ്പേർ മാത്രമല്ലേ. ലോകം മുഴുവൻ പ്രതീകങ്ങളുടെ വനമാണ് എന്ന് ബോദ്‌ലയർ പറഞ്ഞ പോലെ എത്രയോ പേരുകളുമായി ആളുകൾ നടക്കുന്നു. ഇപ്പോൾ മതപരമായ ഐഡന്റിഫിക്കേഷൻ മാർക്ക് ആയി പേരുകൾ മാറുന്നു. ചില ചൂണ്ടുവിരലുകൾ ആണ് നമ്മെ യഥാർത്ഥത്തിൽ ചൂണ്ടിക്കാണിച്ച് തരുന്നത്. അസ്തിത്വപ്രസന്ധി പേരിലുമുണ്ടെന്ന് സാരം. ഒരു ആശയമായി മാത്രമേ പ്രസക്തി വരുന്നുള്ളൂ , കവിത എന്ന നിലയിൽ ഞാൻ തൃപ്തനല്ല ജീവി

  ReplyDelete
 27. good one..brilliant infact... short and deep..keep writing

  ReplyDelete
 28. kollam..........
  :-)

  ReplyDelete