Friday, June 11, 2010

പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...


പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ ,

                     നിങ്ങള്‍ക്കിതാ നമ്മുടെ മൌലികാവകാശങ്ങളില്‍ നിങ്ങള്‍ക്കന്യമായിരുന്ന വോട്ടവകാശം നല്‍കാന്‍ നമ്മുടെ ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നു .ഇതില്‍ ഭരണ-പ്രതിപക്ഷനേതാക്കള്‍ക്കൊന്നും എതിരഭിപ്രായം ഉണ്ടായിരിക്കാന്‍ ഇടയുണ്ടാകില്ല എന്നു കരുതാം .ഈ ബില്ലുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഈ രണ്ട് കൂട്ടര്‍ക്കു തന്നെയല്ലെ .




വാല്‍ക്കഷണം :-
ഇനിയപ്പോ കദീശുമ്മക്ക് ദുബായിലുള്ള മോനെ കാണാന്‍ വരുന്ന വര്‍ഷം  ഇലക്ഷന്‍ ബൂത്തില്‍ പോയാല്‍ മതിയല്ലോ !

പത്ത് വര്‍ഷം മുമ്പ് മരിച്ച് പോയ കെട്ടിയോനെ കാണാന്‍ ഇലക്ഷന്‍ ബൂത്തില്‍ പോയിട്ടുള്ളതാ ഈ കദീശുമ്മ !!

13 comments:

  1. അങ്ങനെ പ്രവാസികളായ ഞങ്ങളും രക്ഷപ്പെട്ടു.....!!!

    ReplyDelete
  2. നടപ്പാക്കിയാൽ നന്നായിരുന്നു

    ReplyDelete
  3. പ്രവാസികളെ, ശക്തി കാണിക്കൂ...കസേരയില്‍ ഇരിക്കുന്ന കഴുതകളെ(കഴുതകളെ മാത്രം) ആട്ടി പായിക്കൂ..

    ReplyDelete
  4. ജീവീ, അറിയിപ്പിന് നന്ദി.
    പക്ഷെ, ഓണ്‍ലൈനില്‍ ഞാന്‍ വോട്ടു ചെയ്യാന്‍ നോക്കി. വഷളന്റെ പേരില്‍ ഏതോ ഒരു മാന്യന്‍ വോട്ടു ചെയ്തിരിക്കുന്നു. ആ ദരിദ്രവാസിയുടെ ചൂണ്ടുവിരലിന്റെ അറ്റത്ത് കരി തേച്ച ഇമേജ് ഇട്ടിട്ടുണ്ട്.
    എന്റെ വോട്ടു മടക്കിത്തരൂ...

    ReplyDelete
  5. അപ്പോള്‍ ഇനി ഇലക്ഷ്നാവുമ്പോള്‍ എന്‍റെ അപരനും പോളിങ്ബൂത്തില്‍ ഉണ്ടാവുമോ? കണ്ടാല്‍ ഒന്നു പറയണേ എന്‍റെ രൂപ സാദൃശ്യമുള്ളവരെ കാണാന്‍ എനിക്ക് ഭയങ്കര പൂതിയ....

    ReplyDelete
  6. ഇലക്ഷൻസമയത്ത്‌ നാട്ടിലെത്തുന്നവർക്ക്‌ വോട്ട്‌ രേഖപ്പെടുത്തുവാനുള്ള സൗകര്യമെങ്ങിലും ഉണ്ടാകണം. ഇത്‌ നിരാകരിക്കുന്നത്‌ ജനാധിപത്യവിരുദ്ധവുമാണ്‌.

    ജോലി തേടിയോ പഠിക്കുന്നതിനോ “താൽക്കാലികമായി” ഇന്ത്യ വിടുന്നവർ ഇന്ത്യക്കാരാല്ലാതാകുന്ന ഇന്നത്തെ എല്ലാവിധ “കിരാതനിയമങ്ങളും” പൊളിച്ചെഴുതണം.

    ഇപ്പോൾ നടക്കുന്ന സെൻസസ്സിൽപോലും പ്രവാസികളെ ഉൾപ്പെടുത്തുന്നില്ല, അതിനാൽ തന്നെ പ്രവാസിക്ക്‌ വോട്ടവകാശം ഒരു മരിചീകയാകുമോ, ഒരു സന്ദേഹം...

    ReplyDelete
  7. ഇതു കൊണ്ടെന്താ കാര്യം...?
    ഞാൻ വോട്ടു ചെയ്യാനായി പോളിങ്‌ബൂത്തിൽ ചെല്ലുമ്പോഴേക്കും എന്റെ അപരൻ അതു ഭംഗിയായി നടത്തി സ്ഥലം കാലിയാക്കിയിട്ടുണ്ടാകും...!!

    ആ ടിക്കറ്റ് കാശ് സ്വാഹ.....

    ReplyDelete
  8. രക്ഷപ്പെട്ടിരുന്ന കുറേപ്പേരെക്കൂടി കഴുതകളാക്കുന്ന ആ പുണ്യദിനമെന്നാണോ ആഗതമാവുന്നത്

    ReplyDelete
  9. ആ വാല്‍ക്ഷ്ണം കലക്കി

    ReplyDelete
  10. വാല്‍കഷ്ണം ഉഗ്രനായി. കൊള്ളാം.

    ReplyDelete
  11. വീണ്ടും ഇവിടെ എത്തിയ എല്ലാവര്‍ക്കും നന്ദി

    @അരുണ്‍ കായംകുളം, @Vayady - നന്നാവാനായി ചേര്‍ത്തതല്ല ആ വാല്‍കഷ്ണം .ഒരല്പം വെഷമത്തോടെ ചേര്‍ത്തതാ.

    ReplyDelete
  12. ഇംഗ്ലീഷ് ക്ലാസില്‍ വെച്ചാ കണ്ടത്.
    നല്ല വാര്‍ത്ത. തികച്ചും സന്തോഷം തരുന്നത്.
    പക്ഷെ ബില്ലൊക്കെ പാസ് ആയി വരുമ്പോഴേക്കും, നമ്മുടെയൊക്കെ മക്കളുടെ മക്കള്‍കെങ്കിലും പ്രവാസി വോട്ട് ചെയ്യാന്‍ ഭാഗ്യമുണ്ടാവുമോ?

    ReplyDelete
  13. വോട്ട് ചെയുവാന്‍ പോകുന്നതിനു സൗജന്യ യാത്രക്കുള്ള ബില്‍ വരുമോ ആവ്വോ .......

    ReplyDelete