Tuesday, June 28, 2011

യാത്രാമൊഴി



ഈ യാത്ര നീട്ടുവതെന്തിനു ഞാൻ‌
എൻ‌നേർ‌ക്കു നീളുന്ന ദൂരമളക്കുവാൻ
കാത്തിരിക്കുന്നുവോ നീ അകലെയായ് ?
ഇനിയും നീ എന്തിനു കാക്കണമീതീരം
സഹയാത്രികരായ് നാം നീങ്ങിയ
വീഥിയിൽ നിന്നു നിനക്കിന്നു
പിരിയുവൻ നേരമായ് !
കാത്തിരിക്കുന്നതാ നിന്നെപ്പുണരുവാൻ
മരുമാരുതംതൻ‌കരങ്ങളീ ജലധിതന്നക്കരെ !
ഇല്ലയെൻ കണ്ഠത്തിലൊരുവാക്കുപോലും
പോകൂ നീയെൻ ചാരെനിന്നും
നിൻ‌നിനവുകൾ നിദ്രയെ പുൽകിടട്ടെ !





7 comments:

  1. യാത്രാമൊഴി എന്നും സങ്കടകരമാണല്ലേ...!

    ReplyDelete
  2. പോകൂ നീയെൻ ചാരെനിന്നും
    നിൻ‌നിനവുകൾ നിദ്രയെ പുൽകിടട്ടെ !

    ReplyDelete
  3. ഇല്ലയെൻ കണ്ഠത്തിലൊരുവാക്കുപോലും

    ReplyDelete
  4. എല്ലാവര്ക്കും യാത്ര പറയാന്‍ ഒരു ദിനം വരും ...

    ReplyDelete
  5. സഹയാത്രികരായ് നാം നീങ്ങിയ
    വീഥിയിൽ നിന്നു നിനക്കിന്നു
    പിരിയുവൻ നേരമായ് ...
    നമ്മളോരോരുത്തർക്കും ഇതുപോലെ എത്രെയെത്രയാത്രാമൊഴികൾ അല്ലേ

    ReplyDelete
  6. good bye s true...but will come back na...

    ReplyDelete
  7. pakshe njan arinjillallo...... he he he

    ReplyDelete