Thursday, June 30, 2011

ഈ പൈ കുത്തും കോമാ !

ആരാ അപ്രത്ത് ?
മുറ്റത്തെ കാലടിശബ്ദം കേട്ട് കുഞ്ഞമ്പുമാഷ് ഇറയത്തേക്ക് വന്നു . കുന്നുമ്മലെ സ്കൂളിലെ ഹെഡ്മാസ്റ്ററായി പിരിഞ്ഞതാ കുഞ്ഞമ്പുമാഷ് . കഷണ്ടിത്തലയും കുടവയറും കട്ടികണ്ണടയും മാഷ്‌ക്ക് പേരുകൾ അനവധി സമ്മാനിച്ചിരുന്നു മാറി മാറി വന്നുപോയ ശിഷ്യഗണങ്ങൾ ! വളർച്ചയുടെ പടവുകൾ കയറിപ്പോകുന്ന കുരുന്നുകൾ മാറിമാറി വന്നുപൊയ്ക്കൊണ്ടിരുന്നു , കടന്നുപോയ കാലത്തിന്റെ കണക്കുപുസ്തകത്തിന്റെ താളുകളിൽ കൂട്ടിയും കൂറച്ചും കുഞ്ഞമ്പുമാഷും . വിരമിച്ച ശേഷം പൊതുകാര്യങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മാഷിപ്പോ വാർദ്ധക്യ സഹജമായ വയ്യായ്മകളിൽ‌പെട്ട് ഓർമ്മകളെ അയവിറക്കി വീട്ടിലിരിക്കുന്നു .
ഓ ! നീയാരുന്നോ തമ്പാനേ .
മാഷ് കെട്ക്ൿന്നാ ഇണ്ടായിനി ?
അല്ല തമ്പാനേ . എന്താ തമ്പാനേ വിശേഷം ?
വിശേഷം ഒന്നൂല്ല മാഷേ . ശ്രീക്കുട്ടൻ ഇക്കൊല്ലം എട്ടിലേക്കായി മാഷേ .
അതെയോ ? നീ ഏടയാ ഓന ചേർ‌ത്തിനീ ?
മാഷ്‌ക്ക് അറീല്ലേ , പാലേന്റെകീയിലെ പുതിയ ഇംഗ്ലീഷിസ്കൂൾ‌ . മൊട്ടമ്മലെ പോലീസിന്റെ മോനിപ്പോ ആ സ്കൂളിലാ പഠിപ്പിക്ക്ന്ന് . ഓൻ പറഞ്ഞു ആട നല്ല പഠിപ്പിക്കലാന്ന് . നമ്മെയോ ഒന്നും പഠിക്കാണ്ട് തെണ്ടിനടന്നു . ഓനങ്ങനെ ആവേണ്ടല്ല മാഷേ ?
അതു ശരിയാ തമ്പാനേ . പുതിയ ഇംഗ്ലീഷ് മീഡിയം നല്ലതെന്നയെന്ന കേക്ൿന്ന് .
ഇസ്കൂൾ‌ നന്നായിറ്റൊന്നും കാര്യണ്ട്ന്ന് തോന്ന്ന്നില്ല മാഷേ . ഓൻ എന്റ്യെന്നല്ലേ ചെക്കൻ .
എന്താ തമ്പാനെ . ഓൻ പഠിക്കുന്നൊന്നുമില്ലേ ?
എവുതുന്നും വായിക്ൿന്നൊക്കെയ്ണ്ട് മാഷേ .
പിന്നെന്താ തമ്പാനേ പ്രശ്നം ?
മാഷ്‌ക്ക് ഓർ‌മ്മില്ലേ , പയ്യിന്റെ കണക്ക് പഠിപ്പിക്കുമ്പം ചോദ്യം ചോയിച്ചിറ്റ് , എന്റെ വീട്ടിലെ പയ്യ് കുത്ത്‌ന്ന്യാന്ന് . അതോണ്ട് ഞാനയ്ന്റടുത്തൊന്നും പോലില്ലാന്ന് പറഞ്ഞത് ?
അതിനു നിന്നെ തല്ലീറ്റല്ലേ തമ്പാനേ നീ അന്ന് സ്കൂളിന്റെ മുൻപിൽ‌ ആ പയ്യിനെ കൊണ്ട് കെട്ടിയത് . എന്റെ ചന്തീലിപ്പഴുമുണ്ട് അന്നത് കുത്ത്യേന്റെ പാട് !
ങാ ! മാഷേ അയിന്റെ പകരാന്ന് തോന്ന്‌ന്ന് എന്റെ ശ്രീക്കുട്ടൻ‌ പയ്യിന്റെ കണക്ക് പഠിക്കാൻ ഭാഗ്യില്ലാണ്ടായെ ! ഓൻ പറയ്ന്ന്‌ണ്ടായിന് ഇനി പയ്യിന്റെ കണക്കൊന്നും പഠിക്കണ്ടാന്ന് ഓന്റെ മാഷ് പറഞ്ഞിനോലും !
ഒന്ന്വല്ല തമ്പാനേ , ഒക്കെ അന്നത്തെ മാഷന്മാരിന്റെ വെവരക്കേട് . എത്ര തല്ലീറ്റ്‌ണ്ട് ഞാനൊക്കെ . ഒന്നും വേണ്ടിയിരുന്നില്ലല്ലോന്ന് തോന്ന്വാ ഇപ്പോ !!ഗൂഗിളിൽ സെർച്ചിയപ്പം കിട്ടിയതിന് കടപ്പാട്
പൈ(3.14) ഉപയോഗിച്ച് നിർ‌ണ്ണയിക്കേണ്ട കണക്കുകൾ ഇനി ടൌ(6.28) വച്ച്  മതിയെന്ന് യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ കെവിൻഹൂസ്റ്റണെന്ന സാർ പറഞ്ഞതായി വാർ‌ത്ത കണ്ടു .
http://news.keralakaumudi.com/news.php?nid=f1f1d81130c1ace44e338bd94be4ab60


കാലത്തിന്റെ കണക്കെടുപ്പിൽ തല്ലിപ്പഠിപ്പിക്കുന്നവരൊക്കെ ഒന്നോർ‌ക്കുക ; ആരും ഒന്നും തികഞ്ഞവരല്ല ! മനുഷ്യനെ തോല്പിച്ച് ശാസ്ത്രം കുതിച്ചുകൊണ്ടിരിക്കും കാലത്തിനൊപ്പം !
വാൽ : ഇതും പറഞ്ഞ് , പഠിക്കാണ്ട് ക്ലാസ്സിൽ പോയതിന് തല്ലുമേടിച്ച് സമരത്തിനൊന്നും ഇറങ്ങിയേക്കല്ലേ . ഞാനൊന്നും പറഞ്ഞിട്ടുമില്ല , നിങ്ങളൊന്നും കേട്ടിട്ടും ഇല്ല . ഇനി അഥവാ എന്തെങ്കിലും കേട്ടതായി തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമായിരിക്കും ;)

13 comments:

 1. ഏത് പൈ ആണീ പൈ?

  ReplyDelete
 2. athanu parayunne padikkan pokunna samayathu appurathe maavil kalleriyaan pokalle ennu. paiyude class edutha annu paniyayairunnu.....!!!
  hahaha

  ReplyDelete
 3. എന്നാലും പയ്യിനെക്കൊണ്ടു മാഷെ കുത്തിപ്പിച്ചതു കടുപ്പമായി.പൈതഗോറസ് ക്ഷമിക്കട്ടെ!

  ReplyDelete
 4. പൈ കുത്തിക്കൊണ്ടിരിക്കയാ...

  ReplyDelete
 5. പൈയ്‌ക്ക് പകരം മറ്റൊന്ന്, എന്നാലും കണക്ക് ചെയ്യാതെ വയ്യല്ലോ...

  ReplyDelete
 6. ഇനി എന്നെക്കൊണ്ടൊന്നും പയ്യിന്റെ പുറത്തുനിന്നും ടൌവിന്റെ പുറത്തുകയറാൻ പറ്റില്ലാട്ടാ‍ാ..

  ReplyDelete
 7. സംഗതി കലക്കി. പോസ്റ്റ്‌ ഇഷ്ടമായി

  ReplyDelete
 8. ആ ഭാഷ രസകരം. അഭിനന്ദനങ്ങള്‍

  ReplyDelete
 9. enthaayalum pi illathaavum ennaruiyumbol oru missing feeling do

  ReplyDelete
 10. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി .

  ReplyDelete