Wednesday, July 20, 2011

അകാലത്തിൽ പിറന്ന ഭാഗ്യം !


മറ്റാരും കാണാതെ ഒളിച്ചു വച്ചത്
കാലനില്ലാകാലത്ത് മുളതെറ്റിയതിനെയല്ല
അകാലത്തിൽ പിറന്ന വെള്ളിനൂലിനെയാ .
നിഗൂഢമായ് മന്ദഹസിച്ചതിനെ
തിരഞ്ഞുപിടിച്ചു നീ ഇന്നലെ
ഭാഗ്യമെന്നു വിളിച്ചു !
ഇന്നെൻ തല നിറഞ്ഞതീ
ഭാഗ്യത്താലെ !
ഈ ഭാഗ്യം ഞാനിന്നെവിടെയൊളിക്കും
നീയിന്നിതിനെ എന്തു വിളിക്കും ?
 ഒന്നൊന്നായ് കൊഴിഞ്ഞു തീരും വരേക്കും
താങ്ങി നടത്തുവാൻ കിട്ടിയ ഭാഗ്യം .
ബന്ധുവെന്നു നടിക്കുന്നൂ
ചിലരിവർ മറയ്ക്കുന്നൂ
താന്താൻ ഭാഗ്യം !
നൽകിടുന്നു ഇവരെൻ കയ്യിൽ
ഇരുളിൻ വർണ്ണം ചേർത്തു
പൊതിഞ്ഞു വച്ചയീ ചായക്കൂട്ടും .
ഭാരമാണെങ്കിലും ഭാഗ്യം
ചുമക്കും ഞാനിന്നിതിനെ
ഒന്നൊന്നായ് കൊഴിഞ്ഞുതീരും
നാളതു വരേയ്ക്കും .



17 comments:

  1. ആദ്യമായി ഒരു തേങ്ങ ഉടയ്കട്ടെ.............

    ReplyDelete
  2. എണ്ണക്കേട്...എല്ലാം വെളുത്തു...ഇനി ചുമക്കാന്‍ അധികമില്ല...നാളുകളും

    (ജീവിയ്ക്ക് ഭാഗ്യനര വന്നുതുടങ്ങി അല്ലേ???)

    ReplyDelete
  3. ഇരിക്കട്ടെ, ഈ ഭാഗ്യങ്ങള്‍ ക്ഷണിക്കാതെ വന്നവയല്ലേ? വന്ന പോലെ തന്നെ പോവുകയും ചെയ്യും !! അപ്പോഴും ഭാഗ്യം എന്ന് കരുതാന്‍ പറ്റുമോ?

    ReplyDelete
  4. bagyam ano, bhagyam enna parchilano asahyatha undakunnathu?..

    ReplyDelete
  5. തലകെട്ടില്‍ നിന്നും ‘ഭാഗ്യം’ ആണ് വിഷയമെന്ന് മനസ്സിലാക്കുന്നു.
    അത് തന്നെയാണോ? പക്ഷേ വായനയില്‍ ആ ഭാഗ്യമെന്ന് ഉദ്ദേശിക്കുന്നത് മറ്റെന്തിനെയോ ആണെന്ന് തോന്നി. അതെന്താണെന്ന് മനസ്സിലായില്ല. മറ്റ് അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാവണവരെ ചെറുതിവ്ടൊക്കെ കാണും ;)

    അപ്പൊ നല്ല ശ്രമത്തിനാശംസകള്‍ ജീവി :)

    ReplyDelete
  6. ഭാഗ്യത്തെ പറ്റിയുള്ള വരികള്‍ അസ്സലായി.

    ReplyDelete
  7. ഭാഗ്യ നരയല്ല
    ബാല നര!

    ReplyDelete
  8. ഭാഗ്യനര സൌഭാഗ്യമാണ് കേട്ടൊ ഭായ്

    ReplyDelete
  9. ഇരുളിൻ വർണ്ണം ചേർത്തു
    പൊതിഞ്ഞു വച്ചയീ ചായക്കൂട്ടും .
    ഭാരമാണെങ്കിലും ഭാഗ്യം
    ചുമക്കും ഞാനിന്നിതിനെ
    ഒന്നൊന്നായ് കൊഴിഞ്ഞുതീരും
    നാളതു വരേയ്ക്കും .


    നന്നായി.

    ReplyDelete
  10. നീയിന്നിതിനെ എന്തു വിളിക്കും ?..

    All the Best

    ReplyDelete
  11. വേഗം ഭാഗ്യം കൊണ്ട് നിറയട്ടെ.

    ReplyDelete
  12. നരയെഴുത്ത് കസറി.
    ഭാഗ്യം തന്നെ.

    ReplyDelete
  13. പുതിയത് പ്രതീക്ഷിക്കുന്നു.

    ReplyDelete
  14. പ്രിയപ്പെട്ട സുഹൃത്തേ,
    അകല നര വന്നാല്‍ ഭാഗ്യമാണെന്ന് പറയാറുണ്ട്‌. പക്ഷെ ഇപ്പോള്‍ മിക്ക ചെറുപ്പക്കാര്‍ക്കും അകാല നരയുണ്ട്.പ്രവാസികള്‍ക്ക് പെട്ടെന്ന് നര വരും.
    കര്‍മം ഭാഗ്യം കൊണ്ടു വരട്ടെ!
    സസ്നേഹം,
    അനു

    ReplyDelete
  15. നരച്ചാലും വേണ്ടില്ല..ഭാഗ്യം വരട്ടെ.

    ReplyDelete