Tuesday, January 3, 2012

അതിജീവനം !



പാതിയെരിഞ്ഞ മെഴുകുതിരി-
യുടെ ഇത്തിരിവെട്ടം
ഊതിയണച്ചപ്പോൾ
പാതിരാ പിന്നിട്ട്
പിന്നെയും പിന്നെയും
നേരമേറെ പോയ്മറഞ്ഞു .
പൊട്ടിയ ജനൽ‌ച്ചില്ലിലൂടിപ്പഴും
മിന്നിത്തിളങ്ങുന്നൂ
നഗരരാവിൻ താരകങ്ങൾ !

ഒഴിഞ്ഞില്ലിനിയും ഉത്സവരാവിൻ
ഘോഷങ്ങളിരമ്പിയാർത്തലയ്ക്കുന്നൂ
അലിഞ്ഞങ്ങകലുന്നൂ മദോന്മത്തയായ്
ചീറിയലയുന്ന ധോരണത്തിന്നിരമ്പവും !

മൊത്തിക്കുടിച്ച തണ്ണിയത്രയും
കുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
മീശകുരുക്കാത്ത ചെക്കനും പെണ്ണും
നാറുന്നൂ ചീഞ്ഞൊലിക്കുന്ന
നഗരമാലിന്യങ്ങളും
പൊങ്ങിയഴുകുന്ന ശവങ്ങളുമീ
പ്രളയക്കെടുതിയിൽ !

കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !

ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !


13 comments:

  1. തലസ്താനത്താണോ............?

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. നന്നായിട്ടുണ്ട് , ആശംസകള്‍..

    ReplyDelete
  4. ശേഷി നശിപ്പിച്ചെങ്കിലും ആഞ്ഞുവലിച്ചല്ലേ പറ്റു..
    വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  5. കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
    ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
    വേവുന്ന മാംസശകലത്തിനെ
    പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
    എരിഞ്ഞടങ്ങിയിട്ടില്ലാത്ത
    ചിതയിൽ നിന്നുയരുന്ന
    വിശപ്പിന്റെ നാറ്റം !

    ReplyDelete
  6. valare nannayittundu..... puthuvalsara aashamsakal.........

    ReplyDelete
  7. ആഞ്ഞു വലിക്കാം അന്ത്യ വരെ .. ആദ്യ അന്ത്യം പ്രക്ര്തിയുടെതാകുമോ ??

    ReplyDelete
  8. സാമൂഹിക പ്രതിബന്ധതയുള്ള വരികള്‍. നന്ദി.

    ReplyDelete
  9. നഗരം ഓരോ മനുഷ്യരിലും ഉണ്ടായ്‌ വരുന്നത് ഇങ്ങനെഒക്കെ ആണ് .
    വലിച്ചു കേട്ടുകതന്നെ, ജീവിതം, ..എന്നിട്ട് ചര്‍ദ്ദിച്ചു മരിക്കുകതന്നെ .

    ReplyDelete
  10. മൊത്തിക്കുടിച്ച തണ്ണിയത്രയും
    കുളിതെറ്റിയപെണ്ണിനെപ്പോൽ
    ഓക്കാനിച്ചു തുപ്പുന്നു

    :)

    ReplyDelete
  11. കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
    ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
    വേവുന്ന മാംസശകലത്തിനെ
    പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
    എരിഞ്ഞടങ്ങിയിട്ടില്ലാത്ത
    ചിതയിൽ നിന്നുയരുന്ന
    വിശപ്പിന്റെ നാറ്റം !

    ശേഷിയില്ലെനിക്കിനിയും
    ശ്വാസമടക്കുവാൻ
    ആഞ്ഞുവലിക്കുന്നു ഞാനീ
    മലിനവായു
    ഇതെന്റെ ജീവവായു !

    നന്നായി ജീവീ...

    ReplyDelete
  12. വേറെ വഴിയില്ലല്ലോ,
    സഹിക്ക തന്നെ...
    ഒന്നും ഓര്‍ക്കാതിരിക്കുക,
    അകത്തേയ്ക്ക് വരുന്ന വായുവില്‍ ഓക്സിജന്‍ മാത്രം കാണുക...
    നന്നായിട്ടുണ്ട്.

    ReplyDelete