Tuesday, January 3, 2012

അതിജീവനം !



പാതിയെരിഞ്ഞ മെഴുകുതിരി-
യുടെ ഇത്തിരിവെട്ടം
ഊതിയണച്ചപ്പോൾ
പാതിരാ പിന്നിട്ട്
പിന്നെയും പിന്നെയും
നേരമേറെ പോയ്മറഞ്ഞു .
പൊട്ടിയ ജനൽ‌ച്ചില്ലിലൂടിപ്പഴും
മിന്നിത്തിളങ്ങുന്നൂ
നഗരരാവിൻ താരകങ്ങൾ !

ഒഴിഞ്ഞില്ലിനിയും ഉത്സവരാവിൻ
ഘോഷങ്ങളിരമ്പിയാർത്തലയ്ക്കുന്നൂ
അലിഞ്ഞങ്ങകലുന്നൂ മദോന്മത്തയായ്
ചീറിയലയുന്ന ധോരണത്തിന്നിരമ്പവും !

മൊത്തിക്കുടിച്ച തണ്ണിയത്രയും
കുളിതെറ്റിയപെണ്ണിനെപ്പോൽ
ഓക്കാനിച്ചു തുപ്പുന്നു
മീശകുരുക്കാത്ത ചെക്കനും പെണ്ണും
നാറുന്നൂ ചീഞ്ഞൊലിക്കുന്ന
നഗരമാലിന്യങ്ങളും
പൊങ്ങിയഴുകുന്ന ശവങ്ങളുമീ
പ്രളയക്കെടുതിയിൽ !

കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
വേവുന്ന മാംസശകലത്തിനെ
പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
എരിഞ്ഞടങ്ങിയിട്ടില്ലാത്ത
ചിതയിൽ നിന്നുയരുന്ന
വിശപ്പിന്റെ നാറ്റം !

ശേഷിയില്ലെനിക്കിനിയും
ശ്വാസമടക്കുവാൻ
ആഞ്ഞുവലിക്കുന്നു ഞാനീ
മലിനവായു
ഇതെന്റെ ജീവവായു !


13 comments:

  1. തലസ്താനത്താണോ............?

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. നന്നായിട്ടുണ്ട് , ആശംസകള്‍..

    ReplyDelete
  4. ശേഷി നശിപ്പിച്ചെങ്കിലും ആഞ്ഞുവലിച്ചല്ലേ പറ്റു..
    വരികള്‍ നന്നായിരിക്കുന്നു.

    ReplyDelete
  5. കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
    ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
    വേവുന്ന മാംസശകലത്തിനെ
    പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
    എരിഞ്ഞടങ്ങിയിട്ടില്ലാത്ത
    ചിതയിൽ നിന്നുയരുന്ന
    വിശപ്പിന്റെ നാറ്റം !

    ReplyDelete
  6. ആഞ്ഞു വലിക്കാം അന്ത്യ വരെ .. ആദ്യ അന്ത്യം പ്രക്ര്തിയുടെതാകുമോ ??

    ReplyDelete
  7. സാമൂഹിക പ്രതിബന്ധതയുള്ള വരികള്‍. നന്ദി.

    ReplyDelete
  8. നഗരം ഓരോ മനുഷ്യരിലും ഉണ്ടായ്‌ വരുന്നത് ഇങ്ങനെഒക്കെ ആണ് .
    വലിച്ചു കേട്ടുകതന്നെ, ജീവിതം, ..എന്നിട്ട് ചര്‍ദ്ദിച്ചു മരിക്കുകതന്നെ .

    ReplyDelete
  9. മൊത്തിക്കുടിച്ച തണ്ണിയത്രയും
    കുളിതെറ്റിയപെണ്ണിനെപ്പോൽ
    ഓക്കാനിച്ചു തുപ്പുന്നു

    :)

    ReplyDelete
  10. കരിഞ്ഞൊടുങ്ങുന്ന കതിനകൾ-
    ക്കിപ്പഴും കമ്പിയിൽ കുരുങ്ങി
    വേവുന്ന മാംസശകലത്തിനെ
    പൊതിഞ്ഞ മസാലക്കൂട്ടിന്റെ മണമല്ല,
    എരിഞ്ഞടങ്ങിയിട്ടില്ലാത്ത
    ചിതയിൽ നിന്നുയരുന്ന
    വിശപ്പിന്റെ നാറ്റം !

    ശേഷിയില്ലെനിക്കിനിയും
    ശ്വാസമടക്കുവാൻ
    ആഞ്ഞുവലിക്കുന്നു ഞാനീ
    മലിനവായു
    ഇതെന്റെ ജീവവായു !

    നന്നായി ജീവീ...

    ReplyDelete
  11. വേറെ വഴിയില്ലല്ലോ,
    സഹിക്ക തന്നെ...
    ഒന്നും ഓര്‍ക്കാതിരിക്കുക,
    അകത്തേയ്ക്ക് വരുന്ന വായുവില്‍ ഓക്സിജന്‍ മാത്രം കാണുക...
    നന്നായിട്ടുണ്ട്.

    ReplyDelete